കൊച്ചി: പശ്ചിമകൊച്ചി കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ വീട്ടമ്മയെ ഷാഡോ പോലീസ് പിടികൂടി. തോപ്പുംപടി പള്ളിച്ചാല്‍ റോഡില്‍ മുത്തപ്പന് ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അഷറഫിന്റെ ഭാര്യ സുബൈദ (50)യെയാണ് ഷാഡോ പോലീസും തോപ്പുംപടി പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍നിന്നും 400 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.
പശ്ചിമകൊച്ചി കേന്ദ്രീകരിച്ച് സ്ത്രീകള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഈ പ്രദേശം കുറച്ചുനാളുകളായി ഷാഡോ പോലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. പ്രധാനമായും യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. പരിചയക്കാരായ ആവശ്യക്കാര്‍ ഇവരുടെ വീട്ടില്‍ നേരിട്ടെത്തിയാണ് കഞ്ചാവ് വാങ്ങിച്ചിരുന്നത്. 200 രൂപ വിലവരുന്ന ഓരോ പൊതികളായിട്ടായിരുന്നു ഇവരുടെ കഞ്ചാവ് വില്‍പ്പന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: