കാസര്‍കോട് : തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിക്കുകയും പത്തോളം പേര്‍ക്ക് വിഷബാധയേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കാസര്‍കോട്ടും ഇന്നു രാവിലെ നഗരസഭാ അധികൃതര്‍ റെയ്ഡ് നടത്തി. കാസര്‍കോട് പുതിയ ബസ് സ്റ്റാണ്റ്റിലെയും, പഴയ ബസ് സ്റ്റാണ്റ്റിലെയും പതിനഞ്ചോളം ഹോട്ടലുകളിലാണ് ഫുഡ് ഇന്‍സ്പെക്ടര്‍ രഘുനാഥണ്റ്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. തിരുവനന്തപുരത്ത് ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിണ്റ്റെ ഭാഗമായാണ് കാസര്‍കോട്ടും റെയ്ഡ് നടത്തിയത്. എന്നാല്‍ റെയ്ഡ് വിവരം ചോര്‍ന്നതായി സംശയിക്കപ്പെടുന്നു. ഇതേത്തുടര്‍ന്ന് ഹോട്ടലുടമകള്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ മാറ്റിവെച്ചതായി സംശയിക്കുന്നുവെന്നും വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്നും ഫുഡ് ഇന്‍സ്പെക്ടര്‍ രഘുനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: