ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ ഇറ്റാലിയന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം വിചാരണ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
നാവികര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര കപ്പല്‍ചാലിലാണ് സംഭവം നടന്നതെന്ന വാദം ആവര്‍ത്തിച്ച ഇറ്റലി, കേരളാ പോലീസിന് ഇക്കാര്യത്തില്‍ കേസെടുക്കാന്‍ അവകാശമില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
കൊല്ലം തീരത്ത് ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്റിക്ക ലെക്സിയിലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന നാവികരായ ലൊത്തേറൊ മാസിമിലാനോ, സാല്‍വത്തോറ ജിറോണ്‍ എന്നിവരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചതാണ് കേസിനാസ്പദമായ സംഭവം. ഇരുവര്‍ക്കും ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: