പള്ളുരുത്തി: ചെല്ലാനം, കണ്ണമാലി മേഖലയിലെ ആയിരക്കണക്കിന് ആളുകള്‍ക്ക് പള്ളുരുത്തിയുമായി ബന്ധപ്പെടാവുന്ന കളത്രപാലം അപകടാവസ്ഥയിലായിട്ട് നാലുവര്‍ഷം. ജനപ്രതിനിധികള്‍ പാലത്തിനുനേരെ കണ്ണടക്കുന്നതായി പരാതി. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച പാലം ഗ്രാമവാസികളായ ചെല്ലാനംകാര്ക്ക് പള്ളുരുത്തിയിലേക്ക് എത്താന്‍ കിലോമീറ്ററുകള്‍ ലാഭിക്കാവുന്ന മാര്‍ഗമാണ് അധികാരികളുടെ നിഷ്ക്രിയാവസ്ഥമൂലം കടുത്ത അപകടഭീഷണി നേരിടുന്നത്. പാലത്തിന്റെ അടിത്തട്ടിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പികള്‍ കണാവുന്ന സ്ഥിതിയിലാണ്.
കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലത്തിന് കുറുകെ ബ്ലോക്ക് ബാര്‍ തീര്‍ത്ത് വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകുന്നതിന് നിരോധനവും ഏര്‍പ്പെടുത്തി. പൊതുമരാമത്ത് അധികൃതരാണ് പാലത്തിലൂടെയുള്ള ഹെവി വാഹനങ്ങളുടെ യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഏര്‍പ്പെടുത്തിയ നിരോധനം നിലനില്‍ക്കുന്നതോടൊപ്പം കാറുകളുള്‍പ്പെടെയുള്ള നൂറുകണക്കിന് വാഹനങ്ങളും പാലത്തിലൂടെ കടന്നുപോകുന്നുണ്ടെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തി. വിവിധ കേന്ദ്രങ്ങളില്‍ പരാതികള്‍ നല്‍കിയെങ്കിലും പാലത്തിന്റെ ദുരവസ്ഥ നേരില്‍ കാണാന്‍ ഒരു ജനപ്രതിനിധിപോലും എത്തിയിട്ടില്ലെന്നും നാട്ടുകാര്‍ പരാതി ഉന്നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: