മാന്നാര്‍: മലയാള ഭാഷക്കും സംസ്ക്കാരത്തിനും ഊന്നല്‍ നല്കുന്ന മാധ്യമങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ഭാരതീയ വിചാരകേന്ദ്രം ജില്ലാ ജനറല്‍ സെക്രട്ടറി ജെ.മഹാദേവന്. മാന്നാര്‍ ഭൂവനേശ്വരി ഹയര്‍സെക്കന്ററി സ്കൂളില്‍ ജന്മഭൂമി അമൃതം മലയാളം വായനാ പദ്ധതി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമോ സാമുദായികമോ ഭരണപരമായ സ്വാധീനമോ ഇല്ലാതെ മൂന്നര പതിറ്റാണ്ടായി കേരള ജനമനസുകളില്‍ ഇടം നേടാന്‍ ജന്മഭൂമിക്കു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
സ്കൂള്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡോ.കെ.മോഹനന്‍പിള്ള അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ പത്മകുമാരിയമ്മയ്ക്ക് രാജന് ജൂവലറി-വിജയലക്ഷ്മി സില്‍ക്ക്സ് പിആര്‍ഒ ശ്രീകുമാര്‍ പത്രം നല്കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം.ജയശ്രീ, വൈസ് പ്രിന്‍സിപ്പല്‍ വിജയമ്മ ലക്ഷ്മിടീച്ചര്‍, സ്കൂള്‍ വിദ്യാര്‍ത്ഥി പ്രതിനിധി അപര്‍ണ, ജന്മഭൂമി ഫീല്‍ഡ് ഓര്‍ഗനൈസര്‍ ജി.അനില്‍കുമാര്‍, മാന്നാര്‍ ലേഖകന്‍ രാജന്മറ്റത്ത്, എച്ച്.അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: