തൃശ്ശൂര്‍:കേച്ചേരിയില്‍ കാറും ബസും കൂട്ടിയിടിച്ചു മൂന്നു പേര് മരിച്ചു.മലപ്പുറം വളാഞ്ചേരി സ്വദേശികളായ കുട്ടന്, ഷാജി, റിയാസ് എന്നിവരാണ് മരിച്ചത്.രാളെ തിരിച്ചറിഞ്ഞിട്ടില്ല. ഷെമിന്‍(21), ഇസ്ഹാക്ക് (21) എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരം.ഇന്നു രാവിലെ ആറു മണിയോടെയാണ് അപകടം.നെടുമ്പാശ്ശേരിയില്‍നിന്ന് വളാഞ്ചേരിയിലേക്കുവന്ന കാറില്‍ സ്വകാര്യബസ് ഇടിച്ചുകയറുകയായിരുന്നു.ബന്ധുവിനെ യാത്രയാക്കിയശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് വളാഞ്ചേരിയിലേക്ക് മടങ്ങിയ സംഘത്തിന്റെ കാറാണ് അപകടത്തില്‍ പെട്ടത്. കാര്‍ ഡ്രൈവര്‍ കുട്ടന് സംഭവ സ്ഥലത്തുതന്നെ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: