കൊച്ചി: ലൗ ജിഹാദിനെതിരെ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ വിഎച്ച്പി സംസ്ഥാന ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിച്ചു.
പ്രണയം നടിച്ച് പെണ്‍കുട്ടികളെ കൊണ്ടുപോയി മതപരിവര്‍ത്തനം ചെയ്ത് സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ചില ഇസ്ലാമിക മൗലികവാദികളുടെ നീക്കം സമൂഹം തിരിച്ചറിയണം. ഇത്തരക്കാരെ മതമേലധ്യക്ഷന്മാരും മതപണ്ഡിതന്മാരും സമൂഹത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് പെണ്‍കുട്ടികളെ കഴിഞ്ഞ ഏതാനും വര്‍ഷത്തിനുള്ളില്‍ മതംമാറ്റിയതായി കോടതിയും പോലീസും ആശങ്കപ്പെടുന്നുണ്ടെങ്കിലും ശക്തമായ നടപടികളിലൂടെ തടയിടാന്‍ സര്‍ക്കാരിനാവുന്നില്ല. കുടാതെ കേരളത്തിലെ വിദ്യാഭ്യാസരംഗം നഗ്നമായ വര്‍ഗീയ പക്ഷപാതത്തിലൂടെ ഇസ്ലാമീകരിക്കാനുള്ള ശ്രമത്തെയും ഗവേണിംഗ് കൗണ്‍സില്‍ അപലപിച്ചു. ഇതിന് പുറമെ അടുത്തിടെയായി വര്‍ധിച്ചുവരുന്ന ക്ഷേത്രധ്വംസനങ്ങളും കവര്‍ച്ചയും തടയുന്നതിന് കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കും.
കലൂര്‍ ഹിന്ദു സാംസ്കാരിക കേന്ദ്രത്തില്‍ ചേര്‍ന്ന യോഗം അഖിലേന്ത്യാ ഉപാധ്യക്ഷന്‍ കെ.വി. മദനന് ഉദ്ഘാടനംചെയ്തു. ജസ്റ്റിസ് എം. രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി. മോഹനന്, സംഘടനാ സെക്രട്ടറി എം.സി.വത്സന്, വി.ആര്. രാജശേഖരന്, എം.ബി. വിജയകുമാര്‍, പി.കെ. ഭാസ്കരന്, കെ.പി. നാരായണന്, ടി. രാജശേഖരന്, ശ്രീനിവാസന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: