കൊച്ചി: കേരളത്തിലെ രാഷ്ട്രീയ കൊലപാതക കേസ്സുകള്‍ നേരായ വഴിക്ക് അന്വേഷിച്ചാല്‍ സിപിഎം സെക്രട്ടറിയേറ്റ് സെന്‍ട്രല്‍ ജയിലില്‍ കൂടേണ്ടിവരുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം എം.ടി.രമേശ് പറഞ്ഞു. കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസ് സിബിഐ അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച താലൂക്ക് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജയകൃഷ്ണന് മാസ്റ്റര്‍ കേസ്സില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനല്ല രക്ഷിയ്ക്കാനാണ് പോലീസും ഭരണ നേതൃത്വവും ശ്രമിച്ചത്. ഇക്കാര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും രഹസ്യധാരണയിലായിരുന്നു.
പി.ചന്ദ്രശേഖരന് വധക്കേസ്സിലെ പ്രതികളുടെ വെളിപ്പെടുത്തലിന്റെ പഞ്ചാത്തലത്തില്‍ സിബിഐ അന്വേഷണത്തിന് അനുകൂലമായ സാഹചര്യമുണ്ടായിട്ടും ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് ദുരൂഹമാണ്, അദ്ദേഹം പറഞ്ഞു. ജില്ലാപ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം അഡ്വ.കെ.ആര്.രാജഗോപാല്‍, എന്‍.പി.ശങ്കരന്‍കുട്ടി, ബ്രഹ്മരാജ്, സരളാ പൗലോസ്, അഡ്വ.പി.കൃഷ്ണദാസ്, ടി.പി.മുരളീധരന്, സജിനി, രവികുമാര്‍, വിജയകുമാരി, സഹജ ഹരിദാസ്, ഇ.എസ്.പുരുഷോത്തമന്, എന്‍.എല്‍.ജയിംസ്, അഡ്വ.ഷൈജു, പി.എസ്.ഷമ്മി, പി.ബി.സുജിത്, കെ.എസ്.സുരേഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: