കൊച്ചി: മാവേലിക്കര ശ്രീകൃഷ്ണക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ കവര്‍ച്ച ചെയ്തതിലും കല്ലൂപ്പാറ ദേവീക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി സ്വര്‍ണ താഴികക്കുടം കവര്‍ച്ച ചെയ്ത സംഭവത്തിലും പ്രതിഷേധിച്ച് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ എറണാകുളം നഗരത്തില്‍ പ്രകടനം നടത്തി. കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച പ്രകടനം പാലാരിവട്ടത്ത് സമാപിച്ചു. സംസ്ഥാനത്ത് ക്ഷേത്രധ്വംസനവും മോഷണവും വര്‍ധിച്ചിട്ടും അന്വേഷണങ്ങള്‍ മരവിപ്പിച്ച ഉദ്യോഗസ്ഥ നടപടിയാണ് ക്ഷേത്രക്കവര്‍ച്ച വീണ്ടും ആവര്‍ത്തിക്കുന്നതിന് കാരണമാകുന്നതെന്ന് വിശ്വഹിന്ദുപരിഷത്ത് വിഭാഗ് സെക്രട്ടറി എന്‍.ആര്.സുധാകരന് ആരോപിച്ചു. പ്രകടനത്തിന് ഹിന്ദുഐക്യവേദി സംസ്ഥാന കമ്മറ്റിയംഗം ക്യാപ്റ്റന്‍ സുന്ദരം, സംഘടനാ സെക്രട്ടറി എ.പി.ബിജു, ടി.എസ്.ബാലചന്ദ്രന്, സി.ജി.രാജഗോപാല്‍, സുമത് ബാബു, കെ.വി.കുറുപ്പ്, ആര്.കെ.സുരേഷ്, അഡ്വ. കിഷോര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: