കൊടുങ്ങല്ലൂര്‍: നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായ ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ടും പ്രമുഖ അഭിഭാഷകനുമായ അഡ്വ. പി.എസ്.ശ്രീധരന് പിള്ളയെ കൊടുങ്ങല്ലൂരില്‍ പൗരാവലി ആദരിച്ചു. പോലീസ് മൈതാനിയില്‍ നടന്ന അനുമോദന സായാഹ്നം വിവേകാനന്ദ വേദിക് വിഷന്‍ ഡയറക്ടര്‍ ഡോ.എം.ലക്ഷ്മികുമാരി ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂര്‍ വലിയതമ്പുരാന്‍ ഗോദവര്‍മ്മരാജ ഉപഹാര സമര്‍പ്പണം നടത്തി. ബിജെപി മണ്ഡലം പ്രസിഡണ്ട് ടിബി സജീവന് അദ്ധ്യക്ഷത വഹിച്ചു.ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. ബി.ഗോപാലകൃഷ്ണന് മുഖ്യമപ്രഭാഷണം നടത്തി.
ചടങ്ങില്‍ എസ്എന്‍ഡിപി യോഗം താലൂക്ക് യൂണിയന് പ്രസിഡണ്ട് ഉമേഷ് ചള്ളിയില്‍, എന്‍എസ്എസ് താലൂക്ക് പ്രസിഡണ്ട് സി.രാജശേഖരന്, ഗൗഡസാരസ്വ ബ്രാമിന്‍സ് ദേവസ്വം മെമ്പര്‍ എസ്. വിജയഗോപാല്‍ ഷേണായ്, കുടുംബി സേവാസമിതി താലൂക്ക് പ്രസിഡണ്ട് കെ.ജി.ഗോപാലന്, പ്രൊഫ. ഭാര്ഗ്ഗവന് പിള്ള, ധീവരസഭ താലൂക്ക് പ്രസിഡണ്ട് അഡ്വ. ഷാജു തലാശ്ശേരി, കെപിഎംഎസ് താലൂക്ക് പ്രസിഡണ്ട് കെ.എ.രമേശന്, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് എ.ആര്.ശ്രീകുമാര്‍, ജില്ലാ സെക്രട്ടറി കെ.പി.ഉണ്ണികൃഷ്ണന്,കൈപ്പമംഗലം മണ്ഡലം പ്രസിഡണ്ട് പോണത്ത് ബാബു, പിഎസ് അനില്‍കുമാര്‍, കെ.ആര്.വിദ്യാസാഗര്‍ എന്നിവര്‍ പങ്കെടുത്തു.
കാലിക്കറ്റ് സര്‍വീസ് സൊസൈറ്റിയുടെ മദര്‍ തെരേസ സേവന പുരസ്കാരം, കേരള ഹൈക്കോടതി അഡ്വക്കെറ്റ്സ് അസോസിയേഷന്റെ മികച്ച സാഹിത്യസൃഷ്ടിക്കുള്ള പുരസ്കാരം, ദല്‍ഹി മലയാള സാഹിത്യവേദിയുടെ സാഹിത്യ പ്രതിഭ പുരസ്കാരം, കൊല്ലം ശ്രീഗുരുജി സേവന സമിതിയുടെ പ്രഥമ ശ്രീഗുരുജി രാഷ്ട്ര സേവാപുരസ്കാരം, പഴശ്ശി ട്രസ്റ്റിന്റെ സര്‍ഗ്ഗപ്രതിഭ പുരസ്കാരം എന്നിവ ഒരേവര്‍ഷം നേടിയ അഡ്വ. പി.എസ്.ശ്രീധരന് പിള്ളബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗവും കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: