കൊച്ചി: വിദ്യാഭ്യാസ പൊതുപരാപാടിയില് പച്ച ബ്ലൗസ് ധരിക്കണമെന്ന് സര്‍ക്കൂലര്‍ ഇറക്കിയ സര്‍ക്കാര്‍ നിലപാടിലും മതവിദ്വേഷം പടര്‍ത്തുന്ന ലീഗ് മന്ത്രിമാരുടെ പ്രവര്‍ത്തനത്തിലും പ്രതിഷേധിച്ച് യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെ ജനകീയ വിചാരണ നടത്തി കോലം കത്തിച്ചു. ജനകീയ വിചാരണ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജു ഉദ്ഘാടനം ചെയ്തു. ഇന്ന് പച്ചബ്ലസ് ധരിക്കാന്‍ ഉത്തരവിറക്കിയ വിദ്യാഭ്യാസ വകുപ്പ് വെള്ളിയാഴ്ച അവധിദിനമായി പ്രഖ്യാപിച്ചാലും അദ്ഭുതപ്പെടാനില്ല. ലീഗ് മന്ത്രിമാര്‍ നോക്കുന്നത് പാക്കിസ്ഥാനിലേക്കും അറേബ്യന്‍ രാജ്യങ്ങളിലേക്കുമാണ്. പച്ച ബ്ലൗസ് ധരിക്കാന്‍ ഉത്തരവിറക്കല്‍ അതിന്റെ തുടക്കം മാത്രമാണ്. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് കേരളത്തിന്റെ പരമവൈഭവത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുതകുന്ന രീതിയില്‍ ഒരു യുവതലമുറയെ വാര്‍ത്തെടുക്കേണ്ട വിദ്യാഭ്യാസ വകുപ്പിനെ ഇന്ന് മതഭ്രാന്തന്മാരുടെ കൈകളില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ഇതിന് വലിയ വില നല്‍കേണ്ടിവരുമെന്നും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജു പറഞ്ഞു. ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി ജിജി ജോസഫ്, ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ.പി.കൃഷ്ണദാസ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ കല്ലാത്ത്, വൈസ് പ്രസിഡന്റ് എന്‍.ജി.അഭിലാഷ്, ജില്ലാ സെക്രട്ടറിമാരായ പി.എച്ച്.ശൈലേഷ്കുമാര്‍, പി.എ.അജേഷ്കുമാര്, ബിജെപി ജില്ലാ കമ്മറ്റിയംഗം വി.കെ.സുദേവന്, യുവമോര്‍ച്ച വൈപ്പിന്‍ മണ്ഡലം പ്രസിഡന്റ് എം.എസ്.സജീവന്, പി.പി.ധനീഷ്, ലോതര്‍ കടവന്ത്ര, ദൂര്ഗ്ഗാപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: