മുംബൈ: മൂന്ന് പാക് ഉദ്യോഗസ്ഥര്‍ക്ക് മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് അബു ജുണ്ടാലിന്റെ വെളിപ്പെടുത്തല്‍.അമേരിക്കന്‍ ജയിലില്‍ കഴിയുന്ന ലഷ്ക്കര്‍ ഭീകരന് ഡേവിഡ് ഹെഡ്ലി പറഞ്ഞ പേരുകള്‍ തന്നെയാണ് ജുണ്ടാലും പറഞ്ഞെതെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് അധികൃധര്‍ അറിയിച്ചു.മേജര്‍ ഇക്ബാല്‍,മേജര്‍ സമീര്‍ അലി,കേണല്‍ ഷാ എന്നീ പാക് സൈനികോദ്യോഗസ്ഥരുടെ പേരുകളാണ് ജുണ്ടാല്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്.
2008ല്‍ ഭീകരാക്രമണങ്ങള്‍ക്ക് വേണ്ടി ബോട്ട് വാങ്ങാന്‍ മേജര്‍ ഇക്ബാല്‍ 25 ലക്ഷം രൂപ നല്‍കിയിരുന്നതായി ജുണ്ടാല്‍ അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു.അതുകൂടാതെ കടല്‍ മാര്‍ഗമാണ് മുംബൈയിലേക്ക് വരാന്‍ പദ്ധിയിട്ടിരുന്നത.് എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് അതു മാറ്റുകയായിരുന്നു.ഇതിനിടെ ആയുധങ്ങളുമായി മുബൈയിലേക്ക് വന്ന ഐഎസ്ഐയുടെ ബോട്ട് പാറയില്‍ ഇടിച്ച് തകര്‍ന്നതിനെ തുടര്‍ന്ന് ആക്രമണപദ്ധതി മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
ജുണ്ടാലിന്റെ വെളിപ്പടുത്തലുകള്‍ മുംബൈ ഭീകരാക്രമണത്തില്‍ പങ്കില്ലെന്നു വാദിക്കുന്ന പാക്കിസഥാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഡേവിഡ് ഹെഡ്ലിയും ഈ മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകളാണ് മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. 26/11ന്റെ പ്രധാന സൂത്രധാരന്മാര് ഇവരാണെന്നും മൊഴിയില്‍ പറയുന്നു.കൂടാതെ മുംബൈ ആക്രമണത്തിന് രൂപം നല്കിയതും നടപ്പാക്കിയതും ജമാത്ത് ഉദ് ധവ തലവന്‍ ഹഫീസ് സയിദാണെന്ന് ഹെഡ്ലി എഫ്ബിഐയോടു പറഞ്ഞിരുന്നു. അബു കഫ,അബു അല്‍ ക്വാമ,മുസാമില്‍,സാജിത് മജീദ്, അബു അനസ്,അബു ഹംസ തുടങ്ങിയവരും കറാച്ചിയിലെ കണ്ട്രോള് റൂമിലുണ്ടായിരുന്നെന്ന് ജുണ്ടാല്‍ അന്വേഷണ കമ്മീഷന് മുമ്പാകെ വെളിപ്പെടുത്തിയിരുന്നു.ജുണ്ടാലിന്റെയും ഹെഡ്ലിയുടെയും മൊഴികള്‍ തമ്മില്‍ താരതമ്യപ്പെടുത്താനിരിക്കുകയാണ് അന്വേഷണ സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: