ലോകം മിഥ്യയെന്ന് പറഞ്ഞ് തീര്‍ത്തും തള്ളിക്കളയേണ്ട. മിഥ്യ എന്നാല്‍ മാറിക്കൊണ്ടിരിക്കുന്നത് എന്നാണ്. അങ്ങനെ ഉള്ളവയെ ആശ്രയിച്ചാല്‍, അവയില്‍ ബന്ധിച്ചാല്‍ ദുഃഖിക്കാനേ സമയം കാണൂ എന്നുമാത്രമാണ് അമ്മ പറയുന്നത്. ശരീവും മാറിക്കൊണ്ടിരിക്കുന്നതാണ്, അതില്‍ കൂടുതല്‍ ഒട്ടല് പാടില്ലെന്നുമാത്രം. ശരീരത്തിലെ ഓരോ കോശവും നിമിഷംപ്രതിമാറിക്കൊണ്ടിരിക്കുന്നു. ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം എന്നിങ്ങനെ ജീവിതാവസ്ഥകളും മാറിക്കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള ശരീരത്തെ സത്യമെന്ന് കണ്ട് അതിനുവേണ്ടി മാത്രം ജീവിതം അര്‍പ്പിക്കരുത്. ലോകത്തിലെ ഓരോ വസ്തുവിന്റെയും സ്വഭാവം മനസ്സിലാക്കി നീങ്ങണം. എന്നാല്‍ ദുഃഖിക്കേണ്ടവരില്ല.
വൈരക്കല്ല്, ആഭരണമാക്കി മൂക്കിലണിയാം, കാതിലണിയാം, കഴുത്തിലണിയാം. പക്ഷേ, ഭംഗിയുള്ളതാണ്, വിലമതിച്ചതാണ് എന്നുകരുതി കഴിച്ചാല്‍ മരണമാണ് ഫലം. അതുപോലെ ജീവിതതത്തില്‍ ഓരോന്നിനും ഓരോ സ്ഥാനമുണ്ട്. അത് മനസ്സിലാക്കി നീങ്ങിയാല്‍ അപകടമുണ്ടാവില്ല, ദുഃഖവും. ഇവിടെയാണ് ആദ്ധ്യാത്മികതയുടെ പ്രസക്തി. മറിഞ്ഞുവീണശേഷം വീഴാതിരിക്കുന്നതുള്ളമാര്ഗം ആരായുന്നതിനേക്കാള്‍ നല്ലത് വീഴുന്നതിന് മുന്‍പ് വീഴാതിരിക്കുന്നതിനുള്ള മാര്‍ഗം തേടുന്നതല്ലേ? അതുകൊണ്ട് ഏറ്റവും ആദ്യം ഗ്രഹിക്കേണ്ട വിദ്യയാണ് ആത്മവിദ്യ.
മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: