ന്യൂദല്‍ഹി: കടുത്ത ചൂട് കണക്കിലെടുത്ത് വേനലവധിക്ക് ശേഷം ദല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ തുറക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടി. സ്കൂളുകള്‍ അടുത്ത തിങ്കളാഴ്ച മാത്രമേ തുറക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. നാളെയായിരുന്നു അധ്യയനം ആരംഭിക്കാനിരുന്നത്.
വിദ്യാഭ്യാസമന്ത്രി അര്‍വീന്ദര്‍ സിംഗ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകള്‍ എല്ലാം തന്നെ അടുത്ത തിങ്കളാഴ്ച മാത്രമെ തുറയ്ക്കുകയുള്ളൂവെന്ന് അര്‍വീന്ദര്‍ സിംഗ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: