കൊച്ചി: ലേക്ക്ഷോര്‍, പിവിഎസ് മെമ്മോറിയല്‍ ആശുപത്രികളിലെ യൂറോളജി വിഭാഗം തലവനും ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ ഡോ.ജോര്‍ജ് പി.എബ്രഖാമിനു വിഖ്യാതമായ ഭാരത് ചികിത്സാ രത്തന്‍ പുരസ്കാരം സമ്മാനിച്ചു. ഡോ.ജോര്‍ജ് പി.എബ്രാഹാം യൂറോളജി ചികിത്സാ രംഗത്ത് നല്കിയ സമഗ്ര സംഭാവനകളും സമൂഹത്തിനും രാജ്യത്തിനും നല്കിയ സേവനങ്ങളും പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. യൂറോളജി ചികിത്സാ രംഗത്ത് 28 വര്‍ഷത്തെ അനുഭവസമ്പത്തുണ്ട് ഡോ.ജോര്‍ജ് പി.എബ്രാഹാമിന്. വിവിധ യൂറോളജി ശസ്ത്രക്രിയകളില്‍ മറ്റു ഡോക്ടര്‍മാര്‍ക്ക് കൂടി വഴികാട്ടിയായ അദ്ദേഹം താക്കോല്‍ ദ്വാര ശസ്ത്രക്രിയകളില്‍ ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖനാണ്. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ അദ്ദേഹം 1300- ലേറെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും 700 ഓളം ലാപ്പറോസ്കോപിക്ക് ഡോണര്‍ നെഫ്രക്ടിമിയും നടത്തിയിട്ടുണ്ട്. ദേശീയ തലത്തില്‍ മാത്രമല്ല അന്തര്‍ദേശീയതലത്തിലും ഈ രംഗത്ത് നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
ന്യൂദല്‍ഹിയില്‍ ഗ്ലോബല്‍ അച്ചീവേഴ്സ് ഫൗണ്ടേഷനില്‍ വച്ച് കേന്ദ്രമന്ത്രി ശ്രീകാന്ത് ജെന, റിപ്പബ്ലിക്ക് ഓഫ് സെഷല്‍സ് ഹൈക്കമ്മീഷണര്‍ വാവെന് വില്യം, സിബിഐ മുന്‍ ഡയറക്ടര്‍ സര്‍ദാര്‍ ജോഗീന്ദര്‍ സിംഗ്, അംബാസഡര്‍ വി.ബി.സോണി, എഐസിസി ന്യൂനപക്ഷ വിഭാഗം സെക്രട്ടറി അനീസ് ദുറാനി, ഡിപിസിസി സെക്രട്ടറി ഡോ.ഹരിപത്ത് റാവത്ത് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഫൗണ്ടേഷന് ചീഫ് എക്സിക്യൂട്ടീവ് ആര്.കെ.തെഹ്റാന് ഡോ.ജോര്‍ജ് പി.എബ്രാഹാമിന് അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: