ചണ്ഡിഗഢ്: പാക് ജയിലില്‍ കഴിയുന്ന സരബ്ജിത് സിംഗിന്റെ മോചനം ആവശ്യപ്പെട്ട് പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി. ലാഹോര്‍ ജയിലില്‍ കഴിഞ്ഞ 20 വര്‍ഷമായി കഴിയുന്ന സരബ്ജിത് സിംഗിന്റെ മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സരബ്ജിത് സിംഗിനെ എത്രയും വേഗം മോചിപ്പിക്കുന്നത് പാക്കിസ്ഥാനും ഇന്ത്യയുമായുളള ബന്ധം മെച്ചപ്പെടുത്തുമെന്ന് പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ പറഞ്ഞു. ഇതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ അദ്ദേഹം പ്രധാനമന്ത്രിയോടും വിദേശകാര്യമന്ത്രിയോടും അഭ്യര്‍ഥിച്ചു.
31 വര്‍ഷമായി പാക് ജയിലില്‍ കഴിഞ്ഞിരുന്ന മറ്റൊരു തടവുകാരനായ സുര്‍ജീത് സിംഗിനെ വിട്ടയച്ച നടപടിയെ പ്രമേയത്തില്‍ സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: