ഈശ്വരന് എല്ലാവരിലും എപ്പോഴും കാരുണ്യം ചൊരിയുന്നു. സൂര്യകിരണങ്ങള്‍ ഉതിര്ക്കുന്നതുപൊലെ. എന്നാല്‍ ആ അനുഗ്രഹം ഏറ്റുവാങ്ങാന്‍ അല്പം സാധന അനുഷ്ഠിക്കേണ്ടതുണ്ട്. മഴവെള്ളം വീണു നിറയണമെങ്കില്‍ കുടത്തിന്റെ അടപ്പെടുത്തു മാറ്റുന്നതുപോലെ. സൂര്യകിരണങ്ങള്‍ കടന്നുവരണമെങ്കില്‍ മുറിയുടെ വാതില്‍ തുറന്നിടുന്നതുപോലെ. ഈശ്വരന്റെ അനുഗ്രഹം ഉള്ളിലേക്കു കടന്നുവരണമെങ്കില്‍ അഹന്തയുടെ അടപ്പും എടുത്തുമാറ്റേണ്ടതായുണ്ട്.
മൂല്യത്തകര്‍ച്ച ഇന്ന് എവിടെയും ദൃശ്യമാണ്. ഭാരതം ഇന്നലെവരെ മറ്റു രാജ്യങ്ങള്‍ക്ക് സദുപദേശങ്ങള്‍ നല്കുന്ന ആചാര്യനായിരുന്നു. അനന്തമായ ആനന്ദത്തിനുള്ള മാര്‍ഗ്ഗം ഉപദേശിച്ചു കൊടുത്ത ആചാര്യന്റെ സര്‍വാദരണീയമായ സ്ഥാനം ഇന്നു നഷ്ടപ്രായമായിരിക്കുന്നു. ഇന്നു നമ്മുടെ നാട് സമ്പന്നരാജ്യങ്ങളുടെ മുമ്പില്‍ ചെന്നു തലകുനിച്ച് ‘വല്ലതും തരണേ’ എന്ന് നിലവിളിക്കുകയാണ്. ലജ്ജാകരമായ പൗരാണിക കാലഘട്ടത്തിലേക്ക് ഒരു മടങ്ങിപ്പോക്ക് ആവശ്യമല്ലേ.?
ഈശ്വരന്റെ ദിവ്യനാമ സ്മരണംകൊണ്ട് ദിനരാത്രങ്ങളെ ശുദ്ധീകരിക്കുക എന്നത് മനുഷ്യന്റെ കടമയാണ്. ആനന്ദാതിരേകം കൊണ്ടു വീര്‍പ്പുമുട്ടി ആ സുന്ദരനാമങ്ങള്‍ ഉരുവിടുകയാണെങ്കില്‍ നിങ്ങള്‍ കൊടുക്കുന്ന പേരിലും സങ്കല്പിക്കുന്ന രൂപത്തിലും ആ പരമകാരുണികന് പ്രതൃക്ഷപ്പെട്ട് അഭീഷ്ടങ്ങള്‍ നിറവേറ്റും. വിവിധ വിശ്വാസങ്ങള്‍ പുലര്‍ത്തുന്ന വിവിധ മനുഷ്യന് ഏകനായ ഈശ്വരന്റെ വിവിധാവയവങ്ങള്‍ മാത്രം.
സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: