തിരുവനന്തപുരം :മലബാര്‍ മേഖലയിലെ 35 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്കാന് സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്കി. തീരുമാനം നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക സ്ഥിതിയെക്കുറിച്ചു പഠിക്കാന്‍ ധനകാര്യ വകുപ്പിനെ ചുമതലപ്പെടുത്തി.5 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള നിര്‍ദേശം മുന്നോട്ടു വച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇതിനായി ഫയലുകള്‍ നീക്കിയത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയാണെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി ധനവകുപ്പിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്നു അറിയിച്ചു .ഈ വിഷയത്തില്‍ മുഖ്യമന്ത്രി വ്യക്തമായ വിശദീകരണം നല്കണമെന്നാവിശ്യപെട്ടു പ്രതിപക്ഷം രണ്ടാംവട്ടവും സഭ ബഹിഷ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: