കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍നിന്ന് കണ്ടെയ്നറുമായി പോയ ട്രെയിലര്‍ ഡ്രൈവറായ കെ.കെ.പ്രജിഷീനെ അകാരണമായി മര്‍ദ്ദിച്ച ഏലൂര്‍ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.ഡി.ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു. ട്രെയിലര്‍ തൊഴിലാളിയെ മര്‍ദ്ദിച്ച നടപടിയില്‍ പ്രതിഷേധിച്ച് വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്ക് നടത്തിയ തൊഴിലാളി മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളിയെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നതുവരെ കണ്ടെയ്നര്‍ ട്രെയിലര്‍ തൊഴിലാളികള്‍ പണികള്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് തുടര്‍ന്ന് സംസാരിച്ച ബിഎംഎസ് ജില്ലാ സെക്രട്ടറി ആര്.രഘുരാജ് അറിയിച്ചു. കണ്ടെയ്നര്‍- ട്രെയിലര്‍ തൊഴിലാളികള്‍ക്ക് സുരക്ഷിതമായി പണിയെടുക്കാനുള്ള അവസരം ഉണ്ടാക്കുന്നതുവരെ സമരം തുടരുമെന്ന് ബിഎംഎസ് എറണാകുളം മേഖലാ സെക്രട്ടറി കെ.എസ്.അനില്‍കുമാര്‍ പറഞ്ഞു. വൈപ്പിന്‍ ഗോശ്രീ പാലത്തില്‍നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ബോള്‍ഗാട്ടി റോ റോ ജെട്ടിയില്‍ സമാപിച്ചു. വല്ലാപാടം ടെര്‍മിനലിലേക്ക് നടത്തിയ തൊഴിലാളി മാര്‍ച്ചിന് പി.എം.ജോണ്‍, പി.എസ്.ചന്ദ്രദാസ്, സുനില്‍ കടവന്ത്ര, സന്തോഷ് പോള്‍, സജിത്ത് ബോള്‍ഗാട്ടി, ധനീഷ് നീറിക്കോട്, രാജീവ്, സുരേഷ്, അനില്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: