കൊച്ചി: വേലന്‍, പെരുമണ്ണാന്, മണ്ണാന്‍, വണ്ണാന്‍, പരവന്‍, പതിയാന്‍, ഭരതര്‍, തണ്ടാന്‍, എന്നീ ജാതിവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പന്ത്രണ്ടോളം സംഘടനകള്‍ എറണാകുളം മാസ് ഹോട്ടല്‍ ഹാളില്‍ സമ്മേളിച്ച് ഏകസമുദായ സംഘടന രൂപീകരിക്കുവാന്‍ തീരുമാനിച്ചു. തൊഴില്‍, ആചാരം, ദായക്രമം എന്നിവയില്‍ സമാന സ്വഭാവമുള്ളവരും, ഒരേ ഗോത്രത്തില്‍ ജനിച്ചുവളര്‍ന്നവരും, വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത വിളിപ്പേരുകളില്‍ അറിയപ്പെടുന്നവരുമായ ഈ ജനവിഭാഗങ്ങള്‍ ജാതിപരവും സംഘടനാപരവുമായ വേര്‍തിരിവുകള്‍ ഇല്ലാതാക്കി ഒരു ഏകീകൃത സമുദായമായിത്തീരാനുള്ള ആദ്യനടപടിയാണിത്. ഒക്ടോബര്‍ മാസത്തില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ എറണാകുളത്തു സംഘടിപ്പിക്കുന്ന സംഘടനാരൂപീകരണ സമ്മേളനത്തില്‍ സംഘടനയുടെ പേര്, കൊടി, ഭരണഘടന എന്നിവ പ്രഖ്യാപിക്കും.
ഏകോപനസമിതി ചെയര്മാന് ടി.എ.രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ പി.എന്‍.സുകുമാരന്‍ സ്വാഗതം പറഞ്ഞു. കേരള വേലന്‍മഹാസഭ സെക്രട്ടറി കെ.ഗോപാലന്, മണ്ണാന്‍- വണ്ണാന്‍ സമുദായസംഘം ജനറല്‍ സെക്രട്ടറി കെ.വേണുഗോപാല്‍, കേരള വേലന്‍ പെരുമണ്ണാന് സമുദായോദ്ധാരണസംഘം പ്രസിഡന്റ് അഡ്വ.കെ.കെ.ഗോപാലകൃഷ്ണന്, കേരള പെരുമണ്ണാന്- വേലന്‍ മഹാജന ജന.സെക്രട്ടറി കെ.അശോകന്, ഭാരതീയ വേലന്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് കെ.എന്‍.കൃഷ്ണന്‍കുട്ടി പണിക്കര്‍, അഖില കേരള വേലന്‍ മഹാസഭ പ്രസിഡന്റ് എം.കെ.സുഗുണന്, കേരള പരവന്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി സി.രാജേന്ദ്രന്, ഓള്‍കേരള വര്‍ണ്ണവ സൊസൈറ്റി ജനറല്‍ സെക്രട്ടറി ടി.എന്‍.ശ്രീനിവാസബാബു, കേരള വേലന്‍ മഹായോഗം ജനറല്‍ സെക്രട്ടറി കെ.സദാശിവന്, കേരള വേലന്‍ മഹാജനസഭ പ്രസിഡന്റ് ഡി.എസ്.പ്രസാദ്, കേരള വേലന്‍ സര്‍വീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് കെ.എന്‍.പ്രഭാകരന് എന്നിവര്‍ സംഘടനാ രൂപീകരണ ചര്‍ച്ചയില്‍ സംസാരിച്ചു. ഡോ.എന്‍.വി.ശശിധരന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: