കൊച്ചി: മരുന്നുകളുടെ വില നിശ്ചയിക്കുന്നത് നിര്‍മാതാക്കളാണെന്ന് ഓള്‍കേരള കെമിസ്റ്റസ്് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന്(എകെസിഡിഎ).നിലവില്‍ ഒരേ കമ്പനി ഒരു രോഗത്തിന് രണ്ടുവിലയ്ക്ക് മരുന്നുകള്ഇറക്കുമ്പോള് വ്യാപാരികള്‍ പൊതുജനത്തിനു മുന്നില്‍ കള്ളന്മാരാകേണ്ട അവസ്ഥയുണ്ടാകുന്നുവെന്നും ഭാരവാഹികളായ ആന്റണിതര്യന്, കെ. ശിവശങ്കരന്, കെ.പി. പോള്‍, അബ്ദുള്‍ ജലീല്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.ഉപയോഗിക്കുന്ന മരുന്നുകളില്‍ 74 ഇനം മാത്രമാണ് വില നിയന്ത്രണപട്ടികയില്‍ ഉള്ളത്. ഭൂരിഭാഗം മരുന്നുകളുടേയും വിലനിശ്ചയിക്കുന്നതിനുള്ള പൂര്‍ണ അധികാരം നിര്മാതാക്കളില്നിക്ഷിപ്തമാണെന്നും എകെസിഡിഎ ഭാരവാഹികള്‍ വ്യക്തമാക്കി. ചിലജീവന്രക്ഷാമരുന്നുകള് നിര്‍മാതാക്കളും ചില ഡോക്ടര്‍മാരും തമ്മിലുള്ളബന്ധങ്ങളുടെ പുറത്ത് വ്യാപാരികളിലേക്കു തന്നെ എത്തുന്നില്ലെന്നും ഇവര്ആരോപിച്ചു. വില്പനയ്ക്കെത്തുന്ന മരുന്നുകളുടെ കാര്യത്തിലും ഈ ബന്ധംപലപ്പോഴും നിര്‍ണായകമാകുന്നു. ഇതുമൂലം പല മരുന്നുകളുംവ്യാപാരികള് വില്ക്കാന് നിര്‍ബന്ധിതരുമാകുന്നു.ഔഷധങ്ങളുടെ വില നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും കേന്ദ്രസര്‍ക്കാരിനുകീഴിലുള്ള എന്‍പിപിഎ ആണ്. അവശ്യമരുന്നുകളെ വിലനിയന്ത്രണപട്ടികയില്‍ ഉള്‍പ്പെടുത്തി പൊതുജനങ്ങള്‍ക്ക് മിതമായ വിലയ്ക്കുലഭ്യമാക്കാന് സര്‍ക്കാര്‍ തയാറാകണം.
ഇതിനായി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിംഗ് പോളിസി 2011 നടപ്പിലാക്കണം.അഞ്ചുകേന്ദ്രമന്ത്രിമാരടക്കമുള്ളവര്ക്ക് മരുന്നുകമ്പനികളുമായിനേരിട്ടു ബന്ധമുള്ളതിനാലാണ് പ്രൈസിംഗ് പോളിസിയടക്കംവിലനിയന്ത്രണത്തിനുള്ള നടപടികള്‍ നടപ്പിലാകാതെ പോകുന്നതെന്നും ഇവര്കുറ്റപ്പെടുത്തി.കാന്‍സര്‍, പ്രമേഹം, വൃക്ക രോഗം എന്നിവയ്ക്കുള്ള മരുന്നുകളെ വിലനിയന്ത്രണപട്ടികയില്‍ ഉള്‍പ്പെടുത്തി ഈ രംഗത്ത് ഡോക്ടര്‍മാരും നിര്‍മാതാക്കളും ചേര്‍ന്ന്നടത്തുന്ന ഔഷധക്കൊള്ളയ്ക്ക് പരിഹാരം കാണണമെന്നും ജീവന്‍രക്ഷാ ഔഷധങ്ങളെ നികുതി വിമുക്തമാക്കണമെന്നും എകെസിഡിഎ ആവശ്യപ്പെട്ടു.
ഇതിനിടെ കാന്‍സര്‍ മരുന്നുകളും ഇന്സുലിനുമടക്കം സംഘടന നേരിട്ട്എടുത്ത് വിലകുറച്ച് നല്‍കാനുള്ള സംവിധാനം സംഘടന സമീപഭാവിയില്നടപ്പാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സംഘടനയുടെ ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് ചിലപ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നായിരുന്നു മറുപടി. സംഘടനയെനശിപ്പിക്കാന് ഒരുവിഭാഗം ശ്രമവും നടത്തുന്നുണ്ട്. 2008 മുതല്കോടതിയുമായി ബന്ധപ്പെട്ടാണ് സംഘടനയുടെ പല കാര്യങ്ങളും. 2007വരെ കണക്കുകള്‍ കൃത്യമായി കൊടുത്തിട്ടുണ്ട്. പിന്നീട് പ്രൊവിഷണല്ബാലന്സ് ഷീറ്റും നല്‍കിയിട്ടുണ്ട്. എന്നാല്‍ പലപ്പോഴും നല്കുന്ന കാര്യങ്ങള്സ്വീകരിക്കാന് രജിസ്ട്രാര്‍ അടക്കം തയാറായിട്ടില്ലെന്നും ഭാരവാഹികള്വ്യക്തമാക്കി. ഇതുസംബന്ധിച്ച് വ്യക്തമായ തെളിവുകളുമുണ്ട്.കോടതിയുടെ മേല്‍നോട്ടത്തില്‍ സംഘടനയില്‍ തെരഞ്ഞെടുപ്പ് നടക്കും. ഇതോടുകൂടി ഭിന്നതകളെല്ലാം ഒഴിവായിമുന്നോട്ടുപോകാനാകുമെന്നാണ് പ്രതീക്ഷയെന്നും ഭാരവാഹികള്‍ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: