കൊച്ചി: പകര്‍ച്ചപ്പനി തടയുക, മരുന്നുകമ്പനിയുടെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് യുവമോര്‍ച്ച ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ഡിഎംഒ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. മാര്‍ച്ച് ബിജെപി സംസ്ഥാന സമിതി അംഗം നെടുമ്പാശ്ശേരി രവി ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും തുടങ്ങിയ പ്രകടനം ഡിഎംഒ ഓഫീസിനു മുമ്പില്‍ പോലീസ് തടഞ്ഞു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജു യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ കല്ലാത്ത്, നൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജിജി ജോസഫ്, ജില്ലാ ജനറല്‍ സെക്രട്ടറി പി.എസ്.സ്വരാജ്, രാജീവ് തിരിക്കാട്, മഹിളാ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് രാധിക,യുവമോര്‍ച്ച ജില്ലാ സെക്രട്ടറിമാരായ സെയിലേഷ് കുമാര്‍, അജേഷ്, ശ്രീകാന്ത്, ബിജെപി ജില്ലാ കമ്മറ്റി അംഗം വി.കെ.സുദേവന്, സുനില്‍ പെരുമ്പളം തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ച്ചിന് അഭിലാഷ്, രാജേഷ്, മനോജ്,ബസീത്, സലീഷ്, ബിജു, രഞ്ജു പവിത്രന്, മുകേഷ് വൈറ്റില, അനീഷ് കടവന്ത്ര, ഷീജ പരമേശ്വരന്, അഡ്വ.അനീഷ് ജെയ്ന്‍, അനില്‍കുമാര്‍, ഗായത്രി രഘുനാഥ്, സജീവന്, രൂപേഷ്, ദിനില്‍ നൊച്ചിമ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: