ഇസ്ലാമാബാദ്: പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ കോടതിയലക്ഷ്യക്കേസ് പരിഗണിക്കുന്നതിന് പാക് സുപ്രീംകോടതി വിപുലമായ ബെഞ്ച് രൂപീകരിച്ചു. കോടതിയലക്ഷ്യക്കേസില്‍ സര്‍ദാരിയുടെ അഭിഭാഷകന് നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനാണ് പുതിയ ബെഞ്ചിന് രൂപം നല്‍കിയത്.
ലാഹോര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉമര്‍ അതാ ബന്ദിയാല്‍ ആണ് ബെഞ്ച് രൂപീകരിച്ചത്. പാക്കിസ്ഥാന് ഭരണകക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടിയുടെ തലവന്‍ എന്നുള്ള സ്ഥാനം ഒഴിയണമെന്ന കോടതി ഉത്തരവ് സര്‍ദാരി പാലിക്കാത്തതിനാലാണ് കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഈ കേസ് പുതിയ ബെഞ്ച് വാദം കേള്‍ക്കുമെന്നും ബന്ദിയാല്‍ പറഞ്ഞു.
ഈ മാസം 27 ന് കേസിന്റെ വാദം കേള്‍ക്കും. കേസുമായി ബന്ധപ്പെട്ട് സര്‍ദാരിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കോടതി നോട്ടീസും അയച്ചിട്ടുണ്ട്. ഇതിന്റെ പ്രതികരണമറിഞ്ഞതിനുശേഷം കോടതി അടുത്ത നടപടി സ്വീകരിക്കുമെന്നും ബന്ദിയാല്‍ അറിയിച്ചു. കോടതിയലക്ഷ്യക്കേസില്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയെ കോടതി അയോഗ്യനാക്കിയിരുന്നു.
കഴിഞ്ഞവര്‍ഷമാണ്, പീപ്പിള്‍സ് പാര്‍ട്ടി ഓഫീസില്‍നിന്ന് ഒഴിയണമെന്ന് ലാഹോര്‍ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ഇതുവരെ തല്‍സ്ഥാനം ഒഴിഞ്ഞിട്ടില്ലെന്ന് ഹര്‍ജിക്കാരനായ മുഹമ്മദ് അഷര്‍ സിന്ധിഖി ചൂണ്ടിക്കാട്ടി. സര്‍ദാരി രണ്ട് സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ടെന്ന് കാട്ടി അഭിഭാഷകനായ മുഹമ്മദ് അഖ്തര്‍ നഖ്വിയും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് സ്വിസ് അധികൃതര്‍ക്ക് കത്തെഴുതണമെന്ന സുപ്രീംകോടതി ഉത്തരവ് പാലിക്കാത്തതിനെത്തുടര്‍ന്നാണ് ഗിലാനിയെ കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: