കാസര്‍കോട് : ജില്ലയിലും പരിസരപ്രദേശങ്ങളിലും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. പകര്‍ച്ചപ്പനി പടരുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 68൦ പേരാണ് ചികിത്സക്കെത്തിയത്. ഇതില്‍ 45 പേരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. 24പേര്‍ക്ക് പകര്‍ച്ചപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എട്ടുപേര്‍ക്ക് ഛര്‍ദ്ദിയും, അതിസാരവും, രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപിത്തവും, ഒരാള്‍ക്ക് എച്ച് 1 എന്‍ വണ്‍ പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ജനറല്‍ ആശുപത്രിക്ക് പുറമെ കാസര്‍കോടും സമീപ നഗരമായ മംഗലാപുരത്തും ആശുപത്രികളില്‍ നിരവധി പേരാണ് പകര്‍ച്ച പനി ബാധിച്ച് ചികിത്സ തേടിയെത്തിയിട്ടുള്ളത്. മലയോര മേഖലകളിലാണ് കൂടുതലായും പകര്‍ച്ചപ്പനി പടരുന്നത്. ഈ സ്ഥലങ്ങളില്‍ കൊതുകുകള്‍ പടരുന്നതും രോഗത്തിന് കാരണമായിട്ടുണ്ട്. എച്ച്1 എന്‍ 1 ബാധിച്ചത് നഗരസഭാ പരിധിയിലുള്ള ഒരാള്‍ക്കാണെന്ന് സൂചനയുണ്ട്. മല്ലത്ത് നിരവധി പേര്‍ക്ക് മഞ്ഞപിത്തം പോലുള്ള രോഗങ്ങള്‍ ബാധിച്ചിട്ടുണ്ട്. ഇവര്‍ ചികിത്സ തേടി വിവിധ ആശുപത്രികളിലാണ്. കൊതുകുകള്‍ പെരുകുന്നതൊഴിവാക്കാന് ജനങ്ങളെ ബോധവത്ക്കരണം നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: