ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ അതിരൂക്ഷമാകുന്ന ഊര്‍ജ്ജക്ഷാമം പരിഹരിക്കുക എന്നതാണ് തന്റെ ആദ്യദൗത്യമെന്ന് പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത രാജ പര്‍വേസ് അഷ്റഫ്. വെള്ളിയാഴ്ച രാത്രിയാണ് രാജ പര്‍വേസ് അഷ്റഫ് ഇരുപത്തിയഞ്ചാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അധികാരമേറ്റെടുത്ത ശേഷം ഊര്‍ജ്ജ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പര്‍വേസ് അഷ്റഫ് ആദ്യയോഗം വിളിച്ചു ചേര്‍ത്തത്. ഫെഡറല്‍ മന്ത്രിസഭാംഗങ്ങളും ഊര്‍ജ്ജമേഖലയിലെ പ്രമുഖരും യോഗത്തില്‍ പങ്കെടുത്തു. ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ ചില പ്രധാനതീരുമാനങ്ങള്‍ യോഗം സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. മന്ത്രിസഭയില്‍ അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാര്‍ക്കെതിരെ സ്വീകരിക്കുന്ന നിലപാടും പര്‍വേസ് അഷ്റഫിന് തലവേദനയാകും.
രാജ്യത്തിനകത്ത് സര്‍ക്കാര്‍തലത്തില്‍ പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ക്കൊപ്പം പര്‍വേസ് അഷ്റഫ് ഏറ്റെടുക്കേണ്ട വലിയ ചുമതല സുപ്രീംകോടതിയില്‍ നിന്ന് തന്നെയാകും. പ്രസിഡന്റ് സര്‍ദാരിക്കെതിരെയുള്ള അന്വേഷണം പുന:രാരംഭിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി ഗിലാനിയോട് ആവശ്യപ്പെട്ട സുപ്രീംകോടതി ഈ ആവശ്യം ആവര്‍ത്തിക്കും. ഇതിനോട് പര്‍വേസ് അഷ്റഫ് എങ്ങനെ പ്രതികരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: