കൊല്‍ക്കത്ത: കേന്ദ്രധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി നാളെ സ്ഥാനം ഒഴിയും. കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്. യു.പി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് സ്ഥാനം ഒഴിയുന്നത്.
അതിനിടെ പ്രണബ് വീണ്ടും രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണ തേടി. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെന്ന നിലയ്ക്ക് യു.പി.എയില്‍ അംഗമല്ലാത്ത ബി.എസ്.പി, സമാജ്വാദി പാര്‍ട്ടി, ശിവസേന, സി.പി.എം, ജെ.ഡി (യു) തുടങ്ങിയ കക്ഷികള്‍ എനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്തുണ നല്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനം എടുക്കാത്ത കക്ഷികള്‍ എന്നെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രണബ് പറഞ്ഞു.
താനിപ്പോള്‍ തന്റെ ജന്മസ്ഥലമായ ബിര്ഭുമിലേക്ക് പോവുകയാണെന്നും പ്രണബ് പറഞ്ഞു. അടിസ്ഥാനപരമായി താനൊരു ഗ്രാമീണനാണെന്നും സമയം കിട്ടുമ്പോഴെല്ലാം ജന്മനഗ്രാമത്തിലേക്ക് പോകാറുണ്ടെന്നും പ്രണബ് കൂട്ടിച്ചേര്‍ത്തു. ജൂലൈ 19നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ജൂണ്‍ 28ന് പ്രണബ് നാമനിര്‍ദേശ പത്രിക നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: