ഹൈദരാബാദ്: വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡിക്കെതിരെയുളള അവിഹിത സ്വത്തുസമ്പാദനക്കേസില്‍ ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസനെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്തു. ഹൈദരാബാദിലെ ദില്‍കുഷ ഗസ്റ്റ് ഹൗസിലായിരുന്നു ചോദ്യം ചെയ്യല്‍.
കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് ശ്രീനിവാസനെ സിബിഐ ചോദ്യം ചെയ്യുന്നത്. ഇന്ത്യ സിമന്റ്സ് മാനേജിങ് ഡയറക്ടറായ ശ്രീനിവാസന് ജഗന്റെ കമ്പനികളില്‍ നിക്ഷേപം നടത്തിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനാണു ശ്രീനിവാസനെ വീണ്ടും ചോദ്യം ചെയ്തത്.
വൈഎസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ജഗന്റെ ബിസിനസ് സ്ഥാപനങ്ങളില്‍ ശ്രീനിവാസന് നിക്ഷേപങ്ങള്‍ നടത്തിയത്. ജഗന് മോഹന്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ജഗതി പബ്ലിക്കേഷനിലും ശ്രീനിവാസന് നിക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: