പാനൂര്‍: ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ ഒളിവില്‍ കഴിയുന്ന സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പി.കെ.കുഞ്ഞനന്തന്റെ പാറാട് ടൗണിലെ വീട്ടില്‍ ഇന്നലെ സായുധരായ പോലീസ് സംഘം തെളിവെടുപ്പ് നടത്തി. കേസില്‍ അറസ്റ്റിലായ കൊടി സുനി, എം.സി.അനൂപ്, കിര്‍മാണി മനോജ് എന്നീ പ്രതികളെയും കൂട്ടിയാണ് പോലീസ് സംഘം ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ തെളിവെടുപ്പിനെത്തിയത്. ടി.പി.വധക്കേസില്‍ ഗൂഢാലോചന നടന്ന സ്ഥലവും മറ്റും പ്രതികള്‍ പോലീസിനെ ചൂണ്ടിക്കാണിച്ചു. വീടിന്റെ ഗെയിറ്റിന് പുറത്ത് നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. ഇവര്‍ ദൃശ്യ-പത്രമാധ്യമ പ്രവര്‍ത്തകരടക്കമുള്ളവരെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിനിടെ, ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊലയാളി സംഘാംഗങ്ങളായ ടി കെ രജീഷും സിജിത്തും ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് കാലാവധി നീട്ടി. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് എം. ശുഹൈബാണ് ടി കെ രജീഷ്, സിജിത്ത്, സിപിഎം തലശ്ശേരി ഏരിയാകമ്മറ്റിയംഗം പി.പി. രാമകൃഷ്ണന്, അജേഷ് എന്ന കജൂര്‍, അഭിനാഷ് എന്നിവരുടെ റിമാന്റ് കാലാവധി പതിനാല് ദിവസത്തേക്ക് കൂടി നീട്ടിയത്.
അതേസമയം പോലീസ് തന്നെ മര്‍ദ്ദിച്ചെന്ന കൊലയാളിസംഘാംഗം സിജിത്തിന്റെ പരാതിപ്രകാരം ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: