മരട്: തൃപ്പൂണിത്തുറ വൈറ്റില റോഡിലെ ചമ്പക്കരയില്‍ ബസും കാറും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്കു പരിക്ക് ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. കാറുമായി കൂട്ടിയിടിച്ച ബസ് റോഡില്‍ നിന്നും താഴേക്ക് തലകുത്തിയെങ്കിലും മറിയാഞ്ഞതിനാല്‍ വന്‍ദുരന്തം ഒഴിവായി. തലയോലപ്പറമ്പില്‍ നിന്നും എറണാകുളത്തേക്കുവന്ന ബസാണ് ചമ്പക്കര പാലത്തിന്റെ ഇറക്കത്തില്‍ വച്ച് കാറുമായി കൂട്ടിയിടിച്ചത്.
അപകടത്തില്‍ കാര്‍യാത്രക്കാരായ നാലുപേര്‍ക്കും ബസിലുണ്ടായിരുന്ന മൂന്നുപേര്‍ക്കും പരിക്കേറ്റു. ഇതില്‍ തിരുവാങ്കുളം മാവിന്‍കൂട്ടത്തില്‍ അനന്തകൃഷ്ണന് (28), തമ്മനം മേത്തപ്പറമ്പില് ദീപു(35), പാലാരിവട്ടം സ്വദേശി ജോളി (48) ചേര്‍ത്തല കുരിയയില്‍ പ്രദീപ് (20) തോപ്പുംപടി പറക്കാട്ട് ആന്റണി (21) ഓച്ചന്‍ തുരുത്ത് തങ്കപ്പന് (73), വടക്കന്‍ പറവൂര്‍ മൂത്തേടത്തുവീട്ടില്‍ ഉണ്ണി (51) എന്നിവരെ വൈറ്റില വെല്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ യാത്രക്കാരെ മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ചു.
അപകടത്തെതുടര്‍ന്ന് വൈറ്റില -പേട്ട റോഡില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. തൃപ്പൂണിത്തുറയില്‍ നിന്നുള്ള വാഹനങ്ങള്‍ പേട്ടയില്‍ നിന്നും മരട്, കുണ്ടന്നൂര്‍ വഴി തിരിച്ചുവിട്ടു. ഇതേത്തുടര്‍ന്ന് കൊച്ചി- മധുരദേശീയ പാതയിലും, വൈറ്റില അരൂര്‍ ബൈപ്പാസിലും മണിക്കൂറുകളോളം വാഹനഗതാഗതം സ്തംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: