കൊച്ചി: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിന്റെ പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ആരോഗ്യവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തി വരുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 28 വരെ ഊര്‍ജ്ജിത പകര്‍ച്ചവ്യാധി നിയന്ത്രണ വാരമായി ആചരിക്കും. ഇതോടനുബന്ധിച്ച് ആഴ്ചയിലൊരിക്കല്‍ നടത്തിവരുന്ന ഡ്രൈഡേ ആചരണം ശക്തിപ്പെടുത്തും. കൊതുകുകള്‍ മുട്ടയിട്ട് പെരുകുവാന്‍ സാദ്ധ്യതയുള്ള പാഴ്വസ്തുക്കള് വീടുകളുടെയും പരിസരങ്ങളില്‍ നിന്ന് നീക്കം ചെയ്യുക, കൂത്താടി നശീകരണത്തിനായി കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കരിഓയില്‍, മണ്ണെണ്ണ തുടങ്ങിയവ തളിക്കുക, ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള സ്പ്രേയിങ്ങ്, ഫോഗിങ്ങ് എന്നിവ ഊര്‍ജ്ജിതപ്പെടുത്തുക, വിദ്യാര്‍ത്ഥികള്‍ക്ക് ഇത് സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കുക എന്നിവ ഡ്രൈഡേ ആചരണത്തോടനുബന്ധിച്ച് നടത്തും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരുടെയും, കുടുംബശ്രീ, ആശ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വാര്‍ഡ് തല ആരോഗ്യ സ്ക്വാഡ്കളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. സ്കൂള്‍ പരിസരങ്ങളില്‍ പിടിസിയുടെ സഹകരണത്തോടെ ശുചീകരിക്കല്‍, കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യല്‍ തുടങ്ങിയവയും നടപ്പിലാക്കുന്നുണ്ട്.
വരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോതമംഗലം ടൗണ്‍ യുപി സ്കൂളില്‍ കോതമംഗലം നഗരസഭ ചെയര്മാന് കെ.പി.ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഐ.ജേക്കബ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് വി.വി.കുര്യന്, വൈസ് ചെയര്മാന് പ്രമീള സണ്ണി, കെ.കെ.സോമന് (ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്) ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അനുമോള്‍ അയ്യപ്പന്, ജെസ്സി സാജു, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.അബുമൊയ്തീന്‍, ഹെഡ്മിസ്ട്രസ് വി.ജെ.ലീല എന്നിവര്‍ പങ്കെടുത്തു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ സ്വാഗതം ആശംസിച്ചു. കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ശാന്ത ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: