സ്റ്റോക്ഖോം: സ്വീഡന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ആണവനിലയത്തിന് സമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്കി. രാജ്യത്തെ എല്ലാ ആണവനിലയങ്ങളുടേയും സുരക്ഷ കര്‍ശനമാക്കി. സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത് അട്ടിമറി സാധ്യതയാണോ എന്ന കാര്യം അന്വേഷിച്ചു വരുകയാണെന്ന് പോലീസ് അറിയിച്ചു.
ബോംബ് സ്ക്വാഡിന്റെ ദൈനംദിന പരിശോധനക്കിടെ റിയാക്ടറിന് സമീപത്തെ ട്രക്കിലാണ് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധിച്ചു. ബോംബ് നിര്‍വീര്യമാക്കി. അതേസമയം ഏതു തരത്തിലുള്ള സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്ന വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. റിംഗാല്സില് പ്രധാനമായും നാല് റിയാക്ടറുകളാണ് ഉള്ളത്. അതേസമയം ബോംബ് കണ്ടെത്തിയതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് വക്താവ് ടോമി നൈമാന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: