കാന്‍ബറ: ആസ്ട്രേലിയന്‍ തീരത്ത് ബോട്ടുമറിഞ്ഞ് 90 പേരെ കാണാതായി. മൂന്ന് പേര് മരിച്ചതായി സ്ഥിരീകരിച്ചു. ഒറ്റപ്പെട്ട് കിടക്കുന്ന ക്രിസ്മസ് ദ്വീപിനടുത്താണ് ബോട്ട് മറിഞ്ഞത്. 200 ഓളം പേര് ബോട്ടിലുണ്ടായിരുന്നതായി കരുതപ്പെടുന്നു. ശ്രീലങ്കയില്‍നിന്നുള്ള അഭയാര്‍ത്ഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഇന്തോനേഷ്യയുടെ രക്ഷാസേനയോടും ആസ്ട്രേലിയയുടെ രക്ഷാസേനയോടും ആസ്ട്രേലിയന്‍ സര്‍ക്കാരിന്റെ അഞ്ച് ഹെലികോപ്റ്റര്‍ സര്‍വീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണെന്ന് രക്ഷാപ്രവര്‍ത്തന വക്താവ് ജോ മിഹാന്‍ അറിയിച്ചു.
സംഭവത്തില്‍ രക്ഷപ്പെട്ടവരെ ക്രിസ്മസ് ദ്വീപിലെത്തിച്ച് പരിശോധന നടത്തുന്നതായും മിഹാന്‍ അറിയിച്ചു. അതേസമയം കാണാതായ 90 പേരും പുരുഷന്മാരാണ്. ലൈഫ് ജാക്കറ്റ് ധരിച്ചവരാണ് രക്ഷപ്പെട്ടതെന്ന് ആഭ്യന്തരമന്ത്രി ജാസന്‍ ക്ലയര്‍ അറിയിച്ചു. ക്രിസ്മസ് ദ്വീപിന്റെ 120 നോട്ടിക്കല്‍ മെയില്‍ വടക്കുഭാഗത്തായിട്ടാണ് ബോട്ട് മറിഞ്ഞത്. അതിനാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 2010 ഡിസംബറില്‍ ക്രിസ്മസ് ദ്വീപിലുണ്ടായ ബോട്ടപകടത്തില്‍ 48 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: