ന്യൂദല്‍ഹി: പൊതുപ്രവേശനവുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഐഐടി കൗണ്‍സിലിന്റെ യോഗം വിളിച്ചു. ഐഐടി കാണ്‍പൂരും ഐഐടി ദല്‍ഹിയും പൊതുപ്രവേശനപരീക്ഷ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളിയ സാഹചര്യത്തിലാണ് യോഗം. ബുധനാഴ്ചയാണ് യോഗം. സര്‍ക്കാര്‍ നീക്കം തള്ളി സ്വന്തം നിലയില്‍ പരീക്ഷ നടത്താനുള്ള പ്രമേയം ദല്‍ഹി ഐഐടി സെനറ്റ് കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.
ഐഐടി കാണ്‍പൂരും സര്‍ക്കാര്‍ തീരുമാനം തള്ളിയിരുന്നു. പൊതുപ്രവേശനപരീക്ഷയെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബുധനാഴ്ചത്തെ യോഗം ചര്‍ച്ച ചെയ്യും. മുംബൈ, ഖൊരക്്പുവര് ഐഐടികളും സ്വന്തം നിലയില്‍ പരീക്ഷ നടത്തുമെന്ന നിലപാടിലേക്ക് കടന്നതായാണ് സൂചന.
ഇതിനിടെ സ്വന്തം നിലയില്‍ പരീക്ഷ നടത്താനുള്ള ദല്‍ഹി ഐഐടിയുടെ തീരുമാനത്തിന് വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ വഴി പിന്തുണയറിയിച്ചു. ഓണ്‍ലൈന്‍ സര്‍വ്വേയില്‍ പങ്കെടുത്ത 93 ശതമാനം വിദ്യാര്‍ത്ഥികളും പൊതുപ്രവേശനപരീക്ഷയെന്ന സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്തു. ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നതിന് മുമ്പ് വിശദമായ ചര്‍ച്ചയും പഠനങ്ങളും നടത്തണമെന്ന് വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. ദല്‍ഹി ഐഐടിയിലെ കോ-കരിക്കുലര്‍ ആന്‍ഡ് അക്കാദമിക്ക് ഇന്റര്‍ ആക്ഷന്‍ കൗണ്‍സിലും സ്റ്റുഡന്റ് അഫയേസ് കൗണ്‍സിലും സംയുക്തമായാണ് പൊതുപ്രവേശനപരീക്ഷയെക്കുറിച്ച് ഓണ്‍ലൈന്‍ സര്‍വ്വേ സംഘടിപ്പിച്ചത്.
ഐഐടി, എന്‍ഐടി, ഐഐഐടികളില്‍ പ്രവേശനത്തിനായി 2013 മുതല്‍ പൊതുപരീക്ഷ നടത്തുമെന്ന് കഴിഞ്ഞ മാസം 28 നാണ് കേന്ദ്ര ഐടി മന്ത്രി കപില്‍ സിബല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തീരുമാനത്തിനെതിരെ വിവിധ ഐഐടികള്‍ ശക്തമായ പ്രതിഷേധമറിയിക്കുകയും കേന്ദ്രമാനവവിഭവമന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിയെ സമീപിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: