കൊച്ചി: സി.ബി.ഐ എസ്.പി ഹരിദത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തെക്കേ ഇന്ത്യയിലെ സ്പിരിറ്റ് ഡീലര്‍ കാര്‍ഗോ രമേശിനെ കൊച്ചിയില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പാലക്കാട്ട് സമ്പത്തിന്റെ കസ്റ്റഡിമരണ കേസില്‍ കര്‍ണാടകയിലെ സ്പിരിറ്റ് ലോബി ഇടപെട്ടിരുന്നുവെന്ന് സി.ബി.ഐ നേരത്തേ കണ്ടെത്തിയിരുന്നു.
രാവിലെ പതിനൊന്ന് മണിയോടെയാണ് രമേഷിനെ കൊച്ചിയിലെ ഓഫീസിലേക്ക് ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തിയത്. സമ്പത്തിന്റെ കസ്റ്റഡി മരണക്കേസില്‍ എ.ഡി.ജി.പി മുഹമ്മദ് യാസിനെയും ഡി.ഐ.ജി വിജയ് സാക്കറയേയും പ്രതി ചേര്‍ത്തത് മരിച്ച ഹരിദത്താണ്.
എത്താല്‍ കാര്‍ഗോ രമേശ് ഉള്‍പ്പെട്ട കര്‍ണാടകയിലെ സ്പിരിറ്റ് ലോബിയാണ് ഉന്നത ഉദ്യോഗസ്ഥരെ പ്രതികളാക്കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേരളത്തിലേക്ക് എത്തുന്ന സ്പിരിറ്റും വ്യാജമദ്യവും പാലക്കാട് അതിര്‍ത്തിയില്‍ വച്ച് സാക്കറെ പിടികൂടിയിരുന്നു. കസ്റ്റഡി മരണത്തില്‍ ഇരുവര്‍ക്കും പങ്കില്ലെന്ന് ഹരിദത്ത് തന്നെ പിന്നീട് റിപ്പോര്‍ട്ടും നല്കി. കേസിനെ ഏതെങ്കിലും ഘട്ടത്തില്‍ ഈ സ്പിരിറ്റ് ലോബി ഇടപെട്ടോ എന്നും ഹരിദത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നോ എന്നുമാണ് അന്വേഷിക്കുന്നത്.
കേരളത്തിനും കര്‍ണാടകത്തിലുമായി നിരവധി കേസുകളില്‍ പ്രതിയാണ് കാര്‍ഗോ രമേശ്. ഗുണ്ടാ നിയമപ്രകാരം ഇയാള്‍ കേരളത്തിലും കര്‍ണാടകത്തിലും കരുതല്‍ തടങ്കല്‍ അനുഭവിച്ചിട്ടുണ്ട്. മലബാര്‍ സിമന്റ്സ് വഴി സ്പിരിറ്റ് കടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: