കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബലക്ഷയം കണ്ടെത്തുന്നതിന്റെ ഭാഗമായി സുര്‍ക്കിമിശ്രിതം തുരന്നെടുത്ത ബോര്‍ഹോളുകള്‍ പ്രഷര്ഗ്രൗട്ടിംഗ് നടത്തി തമിഴ്നാട് മൂടി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഏഴ് സ്ഥലത്തും ബേബിഡാമില്‍ ഒരു സ്ഥലത്തും ഉണ്ടായിരുന്ന ദ്വാരങ്ങളാണ് ടണ്‍കണക്കിന് സിമന്റ് ഉപയോഗിച്ച് അടച്ചത്. ആകെയുള്ള എട്ട് ദ്വാരങ്ങള്‍ മൂടുന്നതിന് 150 ചാക്ക് സിമന്റ് ആവശ്യമാകുന്ന സ്ഥാനത്ത് 1600 ചാക്കിലധികം സിമന്റാണ് ദ്വാരങ്ങള്‍ മൂടാന്‍ ഉപയോഗിച്ചത്. പ്രത്യേക ഉപകരണം വഴി 300 പൗണ്ട് ശക്തിയില്‍ സിമന്റ്ഗ്രൗട്ട് മര്‍ദ്ദം ഉപയോഗിച്ച് ദ്വാരങ്ങളിലൂടെ ഒഴുക്കി അണക്കെട്ടിന്റെ പൊള്ളയായ ഭാഗങ്ങളില്‍ നിറയ്ക്കുകയാണ് തമിഴ്നാട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: