ന്യൂദല്‍ഹി: പാക്ക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയെ അയോഗ്യനാക്കിയ പാക്ക് സുപ്രീം കോടതി നടപടി തെറ്റാണെന്ന് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസും പ്രസ്കൗണ്‍സില്‍ അധ്യക്ഷനുമായ മാര്‍ഖണ്ഡേയ കട്ജു വ്യക്തമാക്കി.ഗിലാനിയെ അയോഗ്യനാക്കിയതും പാര്‍ലമെന്റംഗത്തിനുള്ള നിയമ പരിരക്ഷ എടുത്തു കളഞ്ഞതും തെറ്റായിപ്പോയെന്നും പ്രധാനമന്ത്രിക്ക് അയോഗ്യത കല്‍പ്പിക്കാനോ പാര്‍ലമെന്റ് അംഗത്തിന്റെ നിയമപരിരക്ഷ എടുത്തു കളയാനോ കോടതിക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ കോടതി അതിരുവിട്ടു പ്രവര്‍ത്തിച്ചു.പ്രധാനമന്ത്രിക്കോ ഗവര്‍ണര്‍ക്കോ എതിരെ അവരുടെ ഭരണകാലത്തു ക്രിമിനല്‍ നടപടികള്‍ പാടില്ലെന്നു പാക് ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജാവിന് തെറ്റുപറ്റില്ല എന്ന തത്വത്തെ അടിസ്ഥാനമാക്കിയ ബ്രിട്ടീഷ് ഭരണഘടനയെ മാതൃകയാക്കിയാണ് ഇന്ത്യയിലേയും പാക്കിസ്ഥാനിലേയുമടക്കം ഭരണഘടനകള്‍ തയ്യാറാക്കിയിട്ടുള്ളത്.ഭരണാധികാരി വിചാരണ നടപടികള്‍ക്കു വിധേയനാകാന്‍ പാടില്ലെന്നാണ് ഇതിന്റെ വിവക്ഷയെന്നും പ്രസിഡന്റോ പ്രധാനമന്ത്രിയോ ഏതെങ്കിലും കേസില്‍ വിചാരണ നേരിടുന്ന പക്ഷം രാജ്യത്തു ഭരണസ്തംഭനം ഉണ്ടാകുമെന്നതിനാലാണിതെന്നുംകട്ജു കൂട്ടിച്ചേര്‍ത്തു.
കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട ഗിലാനിയെ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പാക്ക് സുപ്രീംകോടതി അയോഗ്യനാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: