സ്റ്റോക്ഹോം: സ്വീഡനിലെ ആണവ നിലയത്തിനു സമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത് ആശങ്ക പരത്തി. റിന്ഗല്സ് ആണവോര്‍ജ സ്റ്റേഷനു സമീപം നിര്‍ത്തിയിട്ട ട്രക്കിലാണു സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. അതീവ സുരക്ഷാ മേഖലയാണിത്. അട്ടിമറി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് രാജ്യത്തു ജാഗ്രതാ നിര്‍ദേശം നല്കി. ഫൊറന്‍സിക് സംഘം പരിശോധന നടത്തി. 10 ന്യൂക്ലിയര്‍ റിയാക്റ്ററുകളാണു സ്വീഡനിലുള്ളത്. ഇതില്‍ നാലും റിന്ഗാല്സിലാണു സ്ഥിതി ചെയ്യുന്നത്. രാജ്യത്തിനാവശ്യമായ ഊര്‍ജത്തില്‍ പകുതിയും ആണവ റിയാക്റ്ററുകളില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: