കാസര്‍കോട്: കാലിക്കടവില്‍ നടന്ന സിപിഎം ജില്ലാ സമ്മേളന റിപ്പോര്‍ട്ട് ചോര്‍ത്തിയ വിവാദ സംഭവത്തില്‍ ലോക്കല്‍ കമ്മിറ്റി അംഗത്തെ ഒരു വര്‍ഷത്തേക്ക് സസ്പെണ്റ്റ് ചെയ്തു. സിപിഎം ഇരിയണ്ണി ലോക്കല്‍ കമ്മിറ്റി അംഗവും ഡി വൈ എഫ്ഐ മുന്‍ കാറഡുക്ക ബ്ളോക്ക് സെക്രട്ടറിയുമായ പി വിനയകുമാറിനെയാണ് ജില്ലാ കമ്മിറ്റി പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 2൦ന് ആണ് കാലിക്കടവില്‍ സിപിഎം ജില്ലാ സമ്മേളനം നടന്നത്. ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന് അവതരിപ്പിച്ച റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് റിപ്പോര്‍ട്ട് ചോര്‍ത്തിയതായി വ്യക്തമായത്. ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്താന്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കരുണാകരന്, പി കെ ശ്രീമതി, ഇ പി ജയരാജന്, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി വി ദക്ഷിണാമൂര്‍ത്തി എന്നിവരടങ്ങിയ അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നതാണ് റിപ്പോര്‍ട്ട് ചോര്‍ന്നത്. വിനയകുമാര്‍ വഴിയാണെന്നു കണ്ടെത്തിയത്. തുടര്‍ന്ന് വിനയകുമാറിനെ സമ്മേളനത്തില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കി. വിശദീകരണം നല്കാന് വിനയകുമാറിനോട് ആവശ്യപ്പെട്ട ജില്ലാ കമ്മിറ്റി സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം വി ബാലകൃഷ്ണന്, കെ ബാലകൃഷ്ണന് എന്നിവരടങ്ങുന്ന കമ്മീഷനെ നിയോഗിച്ചു. ഈ അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വിനയകുമാറിനെ സസ്പെണ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: