കൊച്ചി: സ്വര്‍ണ്ണവില വീണ്ടും റെക്കോര്‍ഡിട്ടു. സ്വര്‍ണ്ണവില പവന് 160 രൂപ ഉയര്‍ന്ന് 22,360 രൂപയാണ് ഇപ്പോഴത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,795രൂപയായി. കഴിഞ്ഞ വ്യാഴാഴ്ച രേഖപ്പെടുത്തിയ 22,200 രൂപയാണ് പവന് വിലയിലെ ഇതുവരെയുള്ള റെക്കോര്‍ഡ്. തിങ്കളാഴ്ച വരെ വില ആ നിലവാരത്തില്‍ തന്നെ തുടരുകയായിരുന്നു.
മാന്ദ്യകാലത്തെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിന് ഡിമാന്റ് വര്‍ധിക്കുന്നതാണ് വില ഉയരാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി ജൂണ്‍ രണ്ടിന് പവന് വില 22,000 രൂപ ഭേദിച്ചിരുന്നു.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ പവന് വില നേരിയ തോതില്‍ താഴ്ന്നിട്ടുണ്ട്. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 0.20 ഡോളറാണ് താഴ്ന്നത്. ഇതോടെ വില 1,628.50 എന്ന നിലയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: