ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായ ലഷ്കര്‍ ഇ തോയ്ബ ഭീകരര്‍ ഡേവിഡ് കോള്മാന് ഹെഡ്ലിയെയും കൂട്ടാളി തഹാവൂര്‍ ഹുസൈന് റാണയെയും വിഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണ നടത്താന്‍ എന്‍.ഐ.എ ഒരുങ്ങുന്നു. മറ്റു രാജ്യങ്ങളില്‍ നിന്നു കുറ്റവാളികളെ ഇന്ത്യയിലെത്തിക്കാനുളള ബുദ്ധിമുട്ടാണ് എന്‍.ഐ.എയെ ഇതിനു പ്രേരിപ്പിക്കുന്നത്.
ജൂണ്‍ 13ന് ഇന്തോ- യു.എസ് നയതന്ത്ര ചര്‍ച്ചയില്‍ ഇക്കാര്യം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഹെഡ്ലിയും റാണയുമായി ബന്ധമുളള മറ്റു 13 പേരുടെ വിവരങ്ങള്‍ എന്‍.ഐ.എ യു.എസിനോട് ആവശ്യപ്പെട്ടു. ഹെഡ്ലിയുടെ ഭാര്യ ഷാസിയ ഗിലാനി, മുന്‍ ഭാര്യ, റാണയുടെ കൂട്ടാളികള്‍, ക്യാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബന്ധുക്കള്‍ എന്നിവരും 13പേരില്പ്പെടും.
പാക് പൗരന്മാരാണെങ്കിലും യു.എസ് പൗരത്വമുളള ഹെഡ്ലിയും കനേഡിയന്‍ പൗരത്വമുള റാണയും ഇപ്പോള്‍ ഷിക്കോഗോ ജയിലിലാണ്. 2009 ഒക്ടോബറിലാണ് ഇരുവരെയും എഫ്.ബി.ഐ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: