മട്ടാഞ്ചേരി: വായനശാലകളെ നോക്കുകുത്തിയാക്കി മറ്റൊരു വായനാദിനം കൂടി കടന്നുപോകുന്നു. വായിച്ചുവളരുവാനുള്ള മനുഷ്യന്റെ അവകാശത്തിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് കൊച്ചിന് കോര്പ്പറേഷന് വായനശാലകള്‍ ജനങ്ങള്‍ക്ക് കാഴ്ചവസ്തുവായി മാറുകയാണ്. പശ്ചിമകൊച്ചിയില്‍ പഴക്കമേറിയ നാല് വായനശാലകളടക്കം നഗരസഭയുടെ അഞ്ച് വായനശാലകളും എപ്പോള്‍ തുറക്കുമെന്നോ, എപ്പോള്‍ പ്രവര്‍ത്തിക്കുമെന്നോ പറയുവാന്‍ കഴിയാത്ത നിലയിലാണെന്ന് ലൈബ്രറി അംഗങ്ങള്‍ പറയുന്നു. ഫോര്‍ട്ടുകൊച്ചി കോര്പ്പറേഷന് സോണല്‍ ഓഫീസിന് ചേര്‍ന്നുള്ള ലൈബ്രറി എലിസബത്ത് രാജ്ഞിയുടെ സന്ദര്‍ശനത്തോടെ ഏറെ പ്രശസ്തിനേടിയതാണ്. അമരാവതിയിലെ ലൈബ്രറി വര്‍ഷങ്ങളോളം നഗരസഭ ലൈബ്രറി കമ്മറ്റി നേതൃത്വം വഹിച്ച എല്‍.ജി.പൈയുടെ സ്മരണയ്ക്കാണ് തുടങ്ങിയത്. ചുള്ളിക്കല്‍ റഫറന്‍സ് ലൈബ്രറിയാകട്ടെ സാമൂഹ്യ- സാംസ്ക്കാരിക തൊഴിലാളി- രാഷ്ട്രീയ സംഘടനാ പ്രതിഭയായ എം.കെ.രാഘവന്റെ സ്മരണയ്ക്കായി നവീകരിച്ച് നാമകരണം നടത്തിയിരുന്നു. പള്ളുരുത്തി വെളിയിലുള്ള ലൈബ്രറിയാകട്ടെ കുട്ടികള്‍ക്കും- വിദ്യാര്ത്ഥികള്ക്കമായാണ് രൂപകല്പന ചെയ്തത്. വൈറ്റിലയിലെ നഗരസഭ ലൈബ്രറിയാകട്ടെ കിഴക്കന്‍ മേഖലയിലെ ഏക ലൈബ്രറിയുമാണ്.
കോര്‍പ്പറേഷനിലേയ്ക്കുള്ള വീട്ടുകരത്തിലെ നിശ്ചിതശതമനം സെസ്സിലൂടെ ലക്ഷങ്ങളാണ് ലൈബ്രറി പ്രവര്‍ത്തനത്തിനായി ലഭിക്കുന്നത്. എന്നാല്‍ അംഗത്വ വിതരണത്തിനും പുതുക്കുന്നതിനും പുസ്തകങ്ങള്‍ നല്കുന്നതിനുമായി യാതൊരുവിധ സംവിധാനവുമൊരുക്കാതെ സ്ഥിരം ലൈബ്രറിയന്മാരെ നിയമിക്കാതെ ആര്‍ക്കും വേണ്ടാത്ത സ്ഥാപനങ്ങളാക്കി വായനശാലകളെ മാറ്റുകയാണ് കോര്പ്പറേഷന് ഭരണകര്‍ത്താക്കളെന്ന് ജനങ്ങളും പറയുന്നു.
ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ പോലെ ആധുനിക സംവിധാനങ്ങളൊരുക്കി ലൈബ്രറികളെ സാധാരണക്കാരന് പ്രയോജനപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ക്കും റഫറന്‍സ് പുസ്തകങ്ങള്‍ക്കും മറ്റുമായി ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും കോര്പ്പറേഷന് ലൈബ്രറികള്‍ പ്രയോജനപ്പെടുന്നുമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് കംമ്പ്യൂട്ടര്വല്ക്കരണവും, ലൈബ്രറികളെ കോര്‍ത്തിണക്കികൊണ്ടുള്ള കിയോസ്ക്ക് സംവിധാനവും പ്രഖ്യാപിച്ചുവെങ്കിലും ഇന്നും ഇവയെല്ലാം ചുവപ്പുനടയില്കുടുങ്ങി ലൈബ്രറികളെ കാഴ്ചയ്ക്ക് തുല്യമാക്കുകയുമാണ്. കോര്പ്പറേഷന് പരിധിക്കകമുള്ള സാധാരണക്കാരന് നഗരസഭാ ലൈബ്രറികള്‍ അന്യമായിമാറുമ്പോള് വായനാദിനങ്ങളില്‍ കുരുന്നുകള്‍ക്കും- വായനക്കാര്‍ക്കും പുസ്തകങ്ങള്‍ തേടി സ്വകാര്യ ലൈബ്രറികളെ ആശ്രയിക്കേണ്ടിവരുന്നു. അംഗത്വവും നിക്ഷേപതുകയും പ്രവേശന ഫീസും ചേര്‍ന്ന് നല്ലൊരുതുക ഇതിനായി ചിലവഴിക്കേണ്ട അവസ്ഥയിലാണ്. വായനയെ സ്നേഹിക്കുന്നവര്‍. വായന, ദിനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനൊപ്പം കോര്പ്പറേഷന് വായനശാലകളെ പ്രവര്ത്തനസജ്ജമാക്കുവാനും അംഗത്വ വിതരണത്തിനും പുസ്തകവിതരണത്തിനുമുള്ള സൗകര്യമൊരുക്കുകയാണ് കോര്പ്പറേഷന് ഭരണാധികാരികള്‍ ചെയ്യേണ്ടതെന്ന് പുര്‍വ്വകാല അംഗങ്ങളും സാംസ്ക്കാരിക സംഘടനാ ഭാരവാഹികളും ആവശ്യപ്പെടുകയാണ്. വായനാദിനത്തില്‍ ലൈബ്രറികളില്‍ കൂടുതല്‍ സജീകരണങ്ങളെര്പ്പെടുത്തുന്നതിനും ഭരണാധികാരികള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും വായനയെ സ്നേഹിക്കുന്നവര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: