ന്യൂദല്‍ഹി: രാജ്യത്തെ പണപ്പെരുപ്പ നിരക്കു മേയ് മാസത്തില്‍ 10.36 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യ എണ്ണ, പാല്‍ എന്നിവയുടെ വില വര്‍ദ്ധിച്ചതാണ് പണപ്പെരുപ്പം ഉയരാന്‍ കാരണം. എണ്ണവില 18.21 ശതമാനവും ഷീരോത്പന്നങ്ങളുടെ വില 13.74 ശതമാനവുമാണ് ഉയര്‍ന്നത്.
മുട്ട, മാംസം, മത്സ്യം എന്നിവയുടെ വില 10.50 ശതമാനമായും ഉയര്‍ന്നു. കഴിഞ്ഞ മേയിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ പച്ചക്കറി വിലയില്‍ 26.59 ശതമാനം വര്‍ധനവാണു രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: