സന: യെമനില്‍ അല്‍-ക്വയ്ദയ്ക്കെതിരെ പോരാട്ടം നയിച്ച സൈനിക ഓഫീസറെ ചാവേര്‍ സ്ഫോടനത്തിലൂടെ വധിച്ചു. മേജര്‍ ജനറല്‍ സലേം അലി അല്‍ ഖുത്തൂണ് ആണ് കൊല്ലപ്പെട്ടത്. തുറമുഖ നഗരമായ ആദെനില്‍ വെച്ചായിരുന്നു സംഭവം.
രാവിലെ ജോലിക്കായി പോകവേ ഖുത്തൂണിന്റെ വാഹനവ്യൂഹത്തിലേക്ക് കടന്നുകയറി ചാവേര്‍ സ്ഫോടനം നടത്തുകയായിരുന്നു. ഖുത്തൂണിന്റെ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഒരു വഴിയാത്രക്കാരനും പരിക്കേറ്റു. മൂന്നു കാറുകളായിരുന്നു ഖുത്തൂണിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ ഏപ്രിലിലാണ് അല്‍ ക്വയ്ദയുടെ ശക്തികേന്ദ്രമായ തെക്കന്‍ മേഖലയുടെ കമാന്‍ഡര്‍ ആയി ഖുത്തൂണ് നിയമിതനാകുന്നത്. ഇദ്ദേഹത്തിന് കീഴില്‍ യെമന്‍ സൈന്യം അല്‍ ക്വയ്ദയ്ക്കെതിരേ നിര്‍ണായക മുന്നേറ്റം നടത്തിവരികയായിരുന്നു.
തെക്കന്‍ യെമനില്‍ തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ യെമന്‍ സൈന്യത്തിന് നേതൃത്വം നല്‍കിയിരുന്നത് ഖുത്തൂണ് ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: