കൊച്ചി: കലഹാന്തരീക്ഷം നിറഞ്ഞുനില്ക്കുന്ന കുടുംബങ്ങളാണ് കേരളീയ സമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങള്‍ക്ക് അടിസ്ഥാന കാരണമെന്ന് ബാലഗോകുലം മാര്‍ഗദര്‍ശി എം.എ.കൃഷ്ണന് അഭിപ്രായപ്പെട്ടു. കുടുംബങ്ങളില്‍ വളര്‍ന്നുവരുന്ന ഈ പ്രവണത ബാല്യമനസ്സിനെയും സ്വാധീനിക്കുന്നു.
കുട്ടിക്കാലത്തുതന്നെ സംസ്ക്കാരം പകര്‍ന്നുകൊടുക്കുവാന്‍ സാധിക്കുവാനനുപേക്ഷണീയമായ സ്വാഭാവിക കേരളീയ കുടുംബാന്തരീക്ഷം പുനഃസൃഷ്ടിക്കുകയെന്നതാണ് ബാലഗോകുലത്തിന്റെ കാലികദൗത്യമെന്ന് ബാലഗോകുലം കൊച്ചി മഹാനഗര്‍ നിര്‍വാഹകസമിതി യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ബാലഗോകുലം കൊച്ചി മഹാനഗര്‍ ജില്ലാ അധ്യക്ഷന്‍ മേലേത്ത് രാധാകൃഷ്ണന് അധ്യക്ഷത വഹിച്ച ഉദ്ഘാടന സഭയില്‍ മുന്‍ ജില്ലാ അധ്യക്ഷന്‍ ജി.സതീശ് കുമാര്‍, ജില്ലാ സംഘടനാ കാര്യദര്‍ശി കെ.വേണു എന്നിവര്‍ സന്നിഹിതരായിരുന്നു.
പുതിയ ഗോകുലവര്ഷം കാഴ്ചപ്പാട്, ശ്രീകൃഷ്ണജയന്തി ബാലദിനം, അമൃതഭാരതി പരീക്ഷ പാഠ്യപദ്ധതി എന്നീ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്ക് യഥാമ്രം എം.വിപിന്‍, അശോകന്.പി.സി, സി.അജിത്ത്, മനോജ് കൃഷ്ണന്, കെ.ജി.ശ്രീകുമാര്‍, സുധാകുമാരി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി. സമാപനസഭയില്‍ ആര്‍എസ്എസ് മുന്‍ ജില്ലാ കാര്യവാഹക് എം.എല്‍.രമേശ് മുഖ്യപ്രഭാഷണം നടത്തി. ലോകത്ത് പല സ്ഥലങ്ങളിലും വ്യവസ്ഥിതിയുടെ മാറ്റത്തിനായി വിപ്ലവങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ മൃഗസഹജമായ വാസനയില്‍ ചലിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക മനസ്ഥിതിയെ മാറ്റുവാനുള്ള ധര്മ്മാധിഷ്ഠിത പരിവര്‍ത്തനത്തിന് ബാലഗോകുലമാണ് നേതൃത്വം നല്‍കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: