കൊച്ചി: പകര്‍ച്ചവ്യാധിയെന്ന് സംശയിക്കുന്ന രോഗങ്ങള്‍ക്ക് ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കുന്നതിന് സ്വകാര്യ ആശുപത്രികളുള്പെടെ ജില്ലയിലെ മൊത്തം ആശുപത്രികളും ഡോക്ടര്‍മാരും പനി ചികിത്സയ്ക്കുളള സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ പാലിച്ചിരിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ ആലുവ ജില്ലാ ആശുപത്രിയില്‍ സി.എം.ഒ ഡോ.ഹസീന മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഗവ.ആശുപത്രികളിലെ സൂപ്രണ്ടുമാരുടെ അടിയന്തര യോഗത്തിലാണ് തീരുമാനം.
പനി രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന ആശുപത്രിയില്‍ ആവശ്യമെങ്കില്‍ പനി വാര്‍ഡ്, പനി ക്ലിനിക്, മൊബെയില്‍ ക്ലിനിക് എന്നിവ ക്രമപ്പെടുത്തണം. മരുന്നുകള്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ലോക്കല്‍ പര്‍ച്ചേസ് ചെയ്യാം.
ലബോറട്ടറികളില്‍ പരിശോധനയ്ക്കുളള സംവിധാനവും അനുബന്ധ സാധനങ്ങളും ലഭ്യമാക്കിയിരിക്കണം. ആശുപത്രിയിലെ ശുചിത്വം ഉറപ്പുവരുത്തണം. ആഴ്ച തോറും ഇവ പരിശോധിച്ച് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം. പകര്‍ച്ചവ്യാധികള്‍ ഉണ്ടായാല്‍ ജില്ലാതല റാപ്പിഡ് റെസ്പോണ്‍സ് ടീം ആ പ്രദേശം സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അത്യാസന്ന നിലയിലുളള രോഗികളെ കൊണ്ടുപോകുന്നതിനും മറ്റും ആംബുലന്‍സ് സൗകര്യമുള്പെടെയുള്ളവ സജ്ജമായിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: