കോട്ടയം: തെളിവില്ലാത്തതിനാല്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച ഐസ്ക്രീം പാര്‍ലര്‍ കേസില്‍ ഇനിയും നിയമ പോരാട്ടം നടത്തുമെന്ന വി.എസ്. അച്യുതാനന്ദന്റെ പ്രഖ്യാപനം പരിഹാസ്യമാണെന്ന് ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കൂട്ടുപിടിച്ച് കൃത്രിമ തെളിവുകള്‍ ഉണ്ടാക്കി ചില അഭിഭാഷകരുടെ സഹായത്തോടെ കുഞ്ഞാലിക്കുട്ടിയെ നിരന്തരം വേട്ടയാടുന്നതില്‍ നിന്നും വി എസ് പിന്മാറണം. ഒരു വ്യക്തിയുടെ പൊതുജീവിതം നശിപ്പിക്കാന്‍ രണ്ട് ദശാബ്ദക്കാലമായി നടത്തുന്ന നാണംകെട്ട ചരിത്രമാണ് ഐസ് ക്രീം പാര്‍ലര്‍ കേസ്. ഈ കേസ് നടന്ന എല്ലാ കോടതികളും കുഞ്ഞാലിക്കുട്ടി നിരപരാധിയാണെന്ന് കണ്ടെത്തിയതാണ്. ഇനിയും കേസ് സജീവ ചര്‍ച്ചയാക്കാനുള്ള പരിശ്രമത്തിലൂടെ വി എസിന്റെ പ്രതിഛായ കളങ്കപ്പെടുകയേ ചെയ്യൂ. സ്ത്രീപിഡനങ്ങള്ക്കെതിരെ വി എസ് നടത്തുന്ന പോരാട്ടങ്ങളുടെ ധാര്‍മികത തെളിയണമെങ്കില്‍ പി ശശിക്കും ഗോപിക്കോട്ടമുറിക്കലിനും എതിരേ ഇരകളായ സ്ത്രീകള്‍ വി എസിന് നല്കിയ പരാതികള്‍ പോലിസിന് കൈമാറുകയാണ് വേണ്ടത്. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീപീഡനക്കാരെ കൈയ്യാമം വയ്പ്പിക്കാനുള്ള നീതിബോധം വി എസിനുണ്ടോ എന്നാണ് കേരളീയ സമൂഹത്തിന് അറിയാനുള്ളതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: