കോഴിക്കോട്: നെയ്യാറ്റിന്‍കരയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആര്.ശെല്‍വരാജിനെതിരെ മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് എംഎല്‍എ ശെല്‍വരാജിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ തന്നെ മുരളീധരന് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ആര്. ശെല്‍വരാജിന് പകരം മറ്റൊരു സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ഭൂരിപക്ഷം വര്‍ധിക്കുമായിരുന്നെന്ന് മുരളീധരന് പറഞ്ഞു. കെ. കരുണാകരന് അനുസ്മരണസമിതി കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലം കമ്മറ്റി ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ സംഘടിപ്പിച്ച പഠനകിറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശെല്‍വരാജിന്റെ കാര്യത്തിലുള്ള അഭിപ്രായവ്യത്യാസം ഇപ്പോഴുമുണ്ടെന്നും മറ്റൊരു സ്ഥാനാര്‍ത്ഥിയെ യു.ഡി.എഫ് തെരഞ്ഞെടുപ്പിന് നിര്‍ത്തിയിരുന്നെങ്കില്‍ 25,000 ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഉറപ്പായും വിജയിക്കുമായിരുന്നെന്നും മുരളീധരന് പറഞ്ഞു.
ആര്. ശെല്‍വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേരത്തെ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. അതേ അഭിപ്രായവ്യത്യാസം ഇപ്പോഴുമുണ്ട്. ഇടതുമുന്നണിയ്ക്ക് അനുകൂലമാവാതിരിക്കാന്‍ വേണ്ടിയാണ് ശെല്‍വരാജിനെ പിന്തുണച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ വരുത്തിയ രാഷ്ട്രീയ മാറ്റം ജനങ്ങളില്‍ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല.
ടി.പി. ചന്ദ്രശേഖരനെ കൊലക്കത്തിയ്ക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുത്തതില്‍ വി.എസ്സിനും പങ്കുണ്ട്. ചന്ദ്രശേഖരന് വധത്തിന്റെ മറവില്‍ തിരിച്ചുവരവിന് അച്യുതാനന്ദന് ശ്രമിക്കുകയാണെന്ന കാര്യം കോണ്‍ഗ്രസ്സുകാരടക്കം പലര്‍ക്കും മനസ്സിലായിട്ടില്ല. അതുകൊണ്ടാണ് വി എസിനെ നമ്മളില്‍ പലരും പുകഴ്ത്തുന്നത്.
അതേസമയം മുസ്ലീംലീഗിനെതിരെ പരോക്ഷവിമര്‍ശനവും മുരളീധരന് നടത്തി. ചിലരുടെ അവകാശവാദങ്ങളാണ് നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിന്റെ വോട്ട് കുറയാന്‍ ഇടയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: