ആലപ്പുഴ: കയര്‍ ബോര്‍ഡുമായി സഹകരിച്ച് മൊസാമ്പിക്കില്‍ കയര്‍ വ്യവസായശാല ആരംഭിക്കാന്‍ താല്പര്യമുണ്ടെന്ന് മൊസാമ്പിക്കല് കൃഷി മന്ത്രി ജോണ്‍ പാക്യോ പറഞ്ഞു. തെങ്ങ് കൃഷി ഏറെയുള്ള മൊസാമ്പിക്കില്‍ തൊണ്ട് ഇന്ധനമായാണ് ഉപയോഗിക്കുന്നത്. മൊസാമ്പിക്കില്‍ കയര്‍ ഉല്‍പ്പന്ന നിര്‍മ്മാണശാലകള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ചെയര്മാന് പ്രൊഫ.ജി.ബാലചന്ദ്രന് വിശദീകരിച്ചു. കയര്‍ വ്യവസായ സാധ്യതകളെ കുറിച്ച് സെക്രട്ടറി എം.കുമാരരാജയും മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ കുമാരസ്വാമി പിള്ളയും വിശദീകരണം നല്കി. മൊസാമ്പിക്കില്‍ പുതിയ സാമ്പത്തിക വികസന പദ്ധതികള്‍ ആവിഷ്കരിക്കുകയാണെന്നും അതിനുള്ള സഹായങ്ങള്‍ നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. പുതിയ കയര്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്പര്യമുണ്ടെന്ന് മന്ത്രി അറിയിച്ചു. മൊസാമ്പിക്കില്‍1,70,000 ഹെക്ടര്‍ സ്ഥലത്ത് തെങ്ങ് കൃഷിയുണ്ട്. ഓല മഞ്ഞയാകുന്നതു തുടങ്ങി വിവിധ രോഗങ്ങളാല്‍ പ്രശ്നാധിഷ്ഠിതമാണ് തെങ്ങ് കൃഷിയെന്ന് മന്ത്രി അറിയിച്ചു. കയര്‍ വ്യവസായ സംരംഭങ്ങള്‍ക്ക്, കൈകോര്‍ക്കാന്‍ ഇന്ത്യാ ഗവണ്മെന്റും മൊസാമ്പിക് ഗവണ്മെന്റും സഹകരിച്ച് കരാര്‍ ഉണ്ടാക്കുന്നതിന് ശുപാര്‍ശ സമര്‍പ്പിക്കാമെന്ന് കയര്‍ ബോര്‍ഡ് ചെയര്മാന് പ്രസ്താവിച്ചു. ജോണ്‍ പാക്യോയുടെ നേതൃത്വത്തിലുള്ള ഉന്നതതല മൊസാമ്പിക് സംഘം കയര്‍ ബോര്‍ഡ് കൊച്ചി ഓഫീസ് സന്ദര്‍ശിച്ചു. കയര്‍ ബോര്‍ഡ് ചെയര്മാന് പ്രൊഫ.ജി.ബാലചന്ദ്രനും ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സംഘത്തെ കയര്‍ ബോര്‍ഡിന്റെ കൊച്ചി ഓഫീസില്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: