ചെന്നൈ: തമിഴനാട്ടിലെ പുതുക്കോട്ട നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എ.ഡി.എം.കെ വിജയത്തിലേക്ക് നീങ്ങുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കെ വിജയകാന്തിന്റെ ഡി.എം.ഡി.കെയുടെ സ്ഥാനാര്‍ത്ഥിയെക്കാള്‍ 6249 വോട്ടിന്റെ ലീഡ് എ.ഡി.എം.കെ സ്ഥാനാര്‍ത്ഥി കാര്‍ത്തിക് തോണ്ടമാന്‍ നേടിയിട്ടുണ്ട്.
108 പോസ്റ്റല്‍ വോട്ടുകളില്‍ 97 എണ്ണവും കാര്‍ത്തിക് നേടി. ഡി.എം.ഡി.കെ സ്ഥാനാര്‍ഥിക്കു രണ്ടു വോട്ടേ നേടാനായുള്ളൂ. എം.എല്‍.എയായിരുന്ന സി.പി.ഐയിലെ എസ്.പി.മുത്തുക്കുമരന് വാഹനാപകടത്തില്‍ മരണമടഞ്ഞതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എ.ഡി.എം.കെയ്ക്ക് ഒപ്പം നിന്നിരുന്ന ഡി.എം.ഡി.കെയാണ് ഇപ്പോള്‍ പുതുക്കോട്ടയില്‍ പ്രതിയോഗിയായി വന്നത്. ഡി.എം.ഡി.കെയും വൈകോയുടെ എം.ഡി.എം.കെയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: