വാഷിംഗ്ടണ്‍: വിദ്യാഭ്യാസരംഗത്ത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം കൂടുതല്‍ ദൃഢമാകുമെന്ന് ഇരുരാജ്യങ്ങളും പ്രതിജ്ഞ ചെയ്തു. വ്യാജ വിദ്യാഭ്യാസത്തിനെതിരെ യുഎസ് സെക്രട്ടറി ഹിലരി ക്ലിന്റണ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
വിദൂര വിദ്യാഭ്യാസം വഴിയും ഇന്റര്‍നെറ്റ് സഹായത്താല്‍ പഠിപ്പിക്കുന്നത് വ്യാജമാണെന്ന് ഇന്ത്യ-യുഎസ് വിദ്യാഭ്യാസ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേ ഹിലരി ക്ലിന്റണ് വ്യക്തമാക്കി. പതിരില്നിന്ന് ഗോതമ്പ് മാറ്റുന്നതെങ്ങനെയാണോ അതുപോലെയാണ് ഇത്തരത്തിലുള്ള വിദ്യാഭ്യാസമെന്നും അവര്‍ പറഞ്ഞു.
എല്ലാവര്ക്കും ലോകത്തിലെ വച്ചേറ്റവും നല്ല പഠനസാമഗ്രികളുടെ സഹായം ലഭ്യമാക്കുമെന്ന് വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ അധികൃതരെയും വിദ്യാഭ്യാസ വിദഗ്ധരെയും അഭിസംബോധന ചെയ്ത് സംസാരിക്കവെ അവര്‍ വ്യക്തമാക്കി. ഇന്ന് എല്ലാ സാങ്കേതികവിദ്യകളും സാധ്യമാണെന്നും ഉയര്‍ന്ന വിദ്യാഭ്യാസം ലഭിക്കാന്‍ ഇവ വളരെയധികം സഹായിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: